തിരുവനന്തപുരം: ട്വിറ്ററിൽ ചായക്കടക്കാരനായും ക്രിക്കറ്റ് കളിക്കാരനുമായുമെല്ലാം നിറഞ്ഞാടുകയാണ് കോൺഗ്രസ് നേതാവ് ശശി തരൂർ. ഓണത്തിന് െപരിങ്ങോട്ടുകാവ് ക്ഷേത്രം സന്ദർശിച്ച തരൂരിന്‍റെ ചിത്രങ്ങളാണ് പുതിയ 'മീം' പൂരത്തിന് കാരണം.
ക്ഷേത്രത്തിലെത്തി തേങ്ങ ഉടക്കുന്ന തരൂരിന്‍റെ ചിത്രങ്ങൾ ഉപയോഗിച്ചാണ് ട്രോളുകൾ. ഈ ട്രോളുകളെല്ലാം ശശി തരൂർ തന്നെ ട്വിറ്ററിൽ പങ്കുവെച്ചതോടെ ഇവ ട്വിറ്റർ കീഴടക്കുകയായിരുന്നു.
മഞ്ഞ കുർത്ത ധരിച്ച് തേങ്ങ ഉടക്കുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്താണ് മീമുകൾ നിർമിച്ചിരിക്കുന്നത്. ചായക്കടക്കാരന് പുറമെ ക്രിക്കറ്റ് ബൗളറായും റസ്ലിങ് താരമായും നൃത്തം ചെയ്യുന്നയാളായും മീമുകളിൽ തരൂരിനെ കാണാം.
'ആചാരങ്ങളുടെ ഭാഗമായി തേങ്ങ ഉടക്കുന്നതുമായി ബന്ധപ്പെട്ട ചിത്രം ഉപയോഗിച്ചുള്ള മീമുകൾ പ്രചരിക്കുന്നുണ്ട്. രസകരമായ ട്രോളുകൾ ആരുടെ ഭാവനയിൽ നിന്നാണെന്ന കാര്യം വ്യക്തമല്ല. എന്‍റെ പ്രിയപ്പെട്ടവ ഇവയാണ്' -ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
'എതീയിസ്റ്റ് കൃഷ്ണ' എന്ന പേജിലാണ് ചിത്രങ്ങൾ പ്രതൃക്ഷപ്പെട്ടത്. ശശി തരൂർ മീമുകൾ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേർ ചില മീമുകളുമായി രംഗത്തെത്തി.
ഓണത്തോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചതിന്‍റെയും ഓണാഘോഷത്തിന്‍റെയും ചിത്രങ്ങൾ തരൂർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഓണാഘോഷത്തിൽ പെങ്കടുത്ത് തരൂർ ഊഞ്ഞാലാടുന്ന ചിത്രവും വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.