മുംബൈ: അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ തലേശേരി-മാഹി ബൈപാസിന്റെ ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച് വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര. അംബര ചുംബിയായ കെട്ടിടം ഭൂമിയിലേക്ക് ചാഞ്ഞു കിടക്കുന്നതു പോലെ എന്നാണ് ബൈപാസിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചത്.
തലശ്ശേരി-മാഹി ബൈപാസ്. ഒരു അംബരചുംബി ഭൂമിയില്‍ കിടക്കുന്നത് പോലെ... സ്വാഭാവിക ഭൂപ്രകൃതിയില്‍ കോണ്‍ക്രീറ്റ് അടിച്ചേല്‍പ്പിക്കുന്നതുപോലെയാണ് ആദ്യം അത് തോന്നിയത്. എന്നാല്‍ അതിന് അതിന്റേതായ സൗന്ദര്യാത്മകതയുണ്ട്. അതിലൂടെ യാത്ര ചെയ്യാനും ഇരുവശത്തുമുള്ള സൗന്ദര്യത്തെ അഭിനന്ദിക്കാനും ഉള്ള പ്രലോഭനത്തെ എനിക്ക് നിഷേധിക്കാനാവില്ല'. -എന്നാണ് ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചത്.
ആനന്ദ് മഹീന്ദ്രക്ക് എക്സിൽ ഒരു കോടിയിലേറെ ഫോളോവേഴ്സ് ഉണ്ട്. കണ്ണൂര്‍ മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ നീണ്ടു കിടക്കുന്ന തലശ്ശേരി-മാഹി ദേശീയപാത മാര്‍ച്ച് 11 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.