വാട്ടർ സ്ലൈഡിൽ കുടുങ്ങിയ മകളെ രക്ഷിക്കാൻ ഒരു പിതാവിന്റെ സാഹസിക യാത്ര -വിഡിയോ വൈറൽ

വാട്ടർ സ്ലൈഡിൽ പാതിവഴിയിൽ കുടുങ്ങിയ മകളെ രക്ഷിക്കാൻ പിതാവ് അതിസാഹസികമായി നടന്നുകയറുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. യു.കെയിലെ തീം പാർക്കിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യു.കെയിലെ ഗള്ളിവേഴ്‌സ് വേൾഡ് തീം പാർക്കിലാണ് സംഭവം.

എമ്മ റീസ് എന്ന യുവതിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ജൂൺ 10ന് മകളുടെ ആറാം ജന്മദിനം ആഘോഷിക്കാനാണ് പിതാവ് തീം പാർക്കിലെത്തിയത്. എന്നാൽ ആഘോഷത്തിനിടെ കുട്ടി വാട്ടർ സ്ലൈഡിന്റെ പാതിയിൽ കുടുങ്ങുകയായിരുന്നു. ‘എത്ര ശ്രമിച്ചിട്ടും കുട്ടിക്ക് അവിടെനിന്ന് അനങ്ങാൻ കഴിഞ്ഞില്ല. തീം പാർക്ക് അധികൃതരെ സഹായത്തിനായി വിളിച്ചിരുന്നു. പക്ഷേ അവർ വരാൻ വളരെയധികം സമയമെടുത്തു. തുടർന്ന് മകളെ രക്ഷിക്കാൻ അവളുടെ അച്ഛന് കയറേണ്ടി വന്നു’-എമ്മ റീസ് പറഞ്ഞു. വിഡിയോ ആയിരക്കണക്കിനുപേരാണ് സമൂഹമാധ്യമങ്ങളിൽ കണ്ടത്.

Full View

Tags:    
News Summary - UK father rescues daughter stuck on water slide; video surfaces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.