തേനീച്ച ടീമിന്‍റെ 'ഓപണർമാരെ' കണ്ടത്​ 15 ലക്ഷം പേർ!

അധ്വാനശീലരായാണ്​ പൊതുവേ തേനീച്ചകൾ അറിയ​പ്പെടുന്നത്​. ഒത്തുപിടിച്ചാൽ മലയും പോരും എന്ന ചൊല്ല് അന്വർഥമാക്കുന്നതാണ്​ ഓരോ തേനീച്ചക്കൂടും. ഇങ്ങനെ ഒന്നിച്ച്​ ശ്രമിച്ച്​ ശീതളപാനീയ കുപ്പിയുടെ അടപ്പ്​ തുറക്കുന്ന രണ്ട്​ തേനീച്ചകളുടെ ദൃശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

ബ്രസീലിലെ സാവോ പോളോയിൽ നിന്നു പകർത്തിയ ഈ ദൃശ്യം ഇതുവരെ 15 ലക്ഷത്തിലേറെ പേരാണ്​ കണ്ടിരിക്കുന്നത്​. മൈക്കിൾ മോറൻ എന്നയാളാണ്​ ഇത്​ ട്വിറ്ററിൽ പങ്കുവെച്ചത്​. 11 സെക്കന്‍റ്​ മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ രണ്ട്​ തേനീച്ചകൾ ഒരു ഓറഞ്ച്​ സോഡ കുപ്പിയുടെ അടപ്പ്​ തുറക്കുന്നതാണുള്ളത്​.

അടപ്പിന്‍റെ ഇരുവശത്തുമായി നിലയുറപ്പിച്ച തേനീച്ചകൾ ഒടുവിൽ അടപ്പ് തിരിച്ച് അത് താഴേക്കിടുന്നതിൽ വിജയിക്കുന്നത്​ വിഡിയോയിൽ കാണാം. ചെറിയ പ്രാണികളുടെ നിശ്​ചയദാർഢ്യത്തെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്​. 'എന്‍റെ മകന്​ പോലും ഇത്​ ചെയ്യാൻ കഴിയില്ല', 'ഈ തേനീച്ചകളാണ്​ എന്‍റെ പഴ്​സ്​ കവർന്നെടുത്തത്​', 'ചുണയുണ്ടെങ്കിൽ ഇവർ ആ അടപ്പ്​ തിരികെ മുറുക്ക​ട്ടെ' തുടങ്ങിയ കമന്‍റുകളാണ്​ വിഡിയോക്ക്​ ലഭിച്ചിരിക്കുന്നത്​. 

Tags:    
News Summary - Video of bees opening up a bottle goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.