ശരീരത്തിന് മുകളിലൂടെ ട്രെയിൻ; കൂളായി ട്രാക്കിൽ കിടന്ന് ഫോണിൽ സംസാരിച്ച് യുവതി

മൊബൈൽ ഭ്രമത്തിന്‍റെ പല വകഭേദങ്ങളും പലപ്പോഴായും സമൂഹ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. എന്നാൽ ജീവൻ പോകാൻ നേരവും ഫോൺ ചെയ്തിരിക്കുന്ന യുവതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഹരിയാനയിലെ റോഹ്താകിൽ നിന്നാണ് സാഹസിക വൈറൽ വീഡിയോ പ്രചരിച്ചത്. അതിവേഗത്തിൽ ട്രെയിൻ കടന്നുപോകുമ്പോൾ ട്രാക്കിൽ നിലംപറ്റി കിടന്ന യുവതി, ട്രെയിൻ കടന്നുപോയ ശേഷം കൈയിലുണ്ടായിരുന്ന ഫോണിൽ സംസാരിച്ചുകൊണ്ടാണ് എഴുന്നേൽക്കുന്നത്. തുടർന്ന് ഫോൺ വിളിച്ചു കൊണ്ടുതന്നെ യുവതി ട്രാക്കിലൂടെ നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

വീഡിയോക്ക് പിന്നാലെ നിരവധി കമന്‍റുകളാണ് എത്തുന്നത്. ട്രെയിനിനടിയിൽ പെട്ടശേഷവും ഭയപ്പാടൊന്നും കൂടാതെ ഫോൺ സംഭാഷണം തുടരണമെങ്കിൽ വിഷയം അത്ര ഗൗരവമുള്ളതെന്തോ ആകണം എന്നാണ് ചിലരുടെ കമന്റ്. 

Tags:    
News Summary - video of woman gossiping over phone while lying on railway track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.