ഗൂഡല്ലൂർ സിൽവർ ക്ലൗഡ് എസ്റ്റേറ്റിൽ ആനയെ കണ്ടപ്പോൾ മരത്തിൽ കയറികൂടിയ തൊഴിലാളി. തൊട്ടടുത്ത് നിലയുറപ്പിച്ച കാട്ടാനയെ കാണാം

തൊട്ടുമുന്നിൽ കാട്ടാന, മരത്തിൽ പാഞ്ഞുകയറി തൊഴിലാളികൾ; ജീവൻ രക്ഷപ്പെട്ടത് തലനാരിഴക്ക് -VIDEO

ഗൂഡല്ലൂർ: കാപ്പിത്തോട്ടത്തിൽ കൃഷി പരിചരിക്കുകയായിരുന്നു ജാർഖണ്ഡ് സ്വദേശികളായ തൊഴിലാളികൾ. പെട്ടെന്ന് മുന്നിൽ വന്നത് കാട്ടാന! കാത്തുനിൽക്കാൻ സമയമില്ല, ഉടനടി തൊട്ടുമുന്നിൽ കണ്ട കൂറ്റൻ മരത്തിൽ ജീവൻ കൈയിൽ പിടിച്ച് ഓടിക്കയറി.

ഗൂഡല്ലൂർ സിൽവർ ക്ലൗഡ് എസ്റ്റേറ്റിലാണ് സംഭവം. ബുധനാഴ്ച വൈകീട്ട് എസ്റ്റേറ്റ് കാപ്പിക്കാടിൽ വെച്ച് രണ്ട് തൊഴിലാളികൾ ജോലിക്കിടെ കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. മരത്തിന് സമീപം ആന കുറച്ചുനേരം ചുറ്റിത്തിരിഞ്ഞുനിൽക്കുന്നത് വിഡിയോയിൽ കാണാം. തൊട്ടുമുന്നിലുള്ള മരത്തിൽ ഒരുതൊഴിലാളി അള്ളിപ്പിടിച്ചിരിക്കുന്നതും ദൃശ്യത്തിലുണ്ട്. മരത്തിന് തൊട്ടരികിൽ വരെ എത്തിയ ആന പിന്നീട് സ്ഥലം വിട്ടതോടെയാണ് തൊഴിലാളി മരത്തിൽനിന്ന് ഇറങ്ങിയത്.

സമീപത്തെ മരത്തിൽ കയറിയ ​രണ്ടാമനാണ് രംഗം മൊബൈലിൽ പകർത്തിയത്. മരംപിടിച്ചു കുലുക്കാനോ ആക്രമിക്കാനോ ആന തുനിയാത്തത് ഇവർക്ക് രക്ഷയായി. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Full View


Tags:    
News Summary - wild elephant in gudalur silver cloud estate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.