മുമ്പ് ടെസ്റ്റ് ക്രിക്കറ്റ് നടക്കുന്നത് വിദേശത്തായാലും സ്വദേശത്തായാലും വി.വി.എസ് ലക്ഷ്മണും രാഹുൽ ദ് രാവിഡുമുണ്ടെങ്കിൽ ടീം ഇന്ത്യയും കോടിക്കണക്കിന് ആരാധകരും ഹാപ്പിയാണ്. എന്നാൽ, ഇന്ന് വിരാട് കോഹ്ലിയുടെ നീ ലപ്പട ‘യഥാർഥ ക്രിക്കറ്റെന്ന്’പറയപ്പെടുന്ന ടെസ്റ്റ് ക്രിക്കറ്റിൽ അേമ്പ പരാജയമാണ്. പ്രത്യേകിച്ച് വിദേശ മത്സരങ്ങളിൽ. ടീം ടെസ്റ്റ് മത്സരങ്ങളോട് കാണിക്കുന്ന വിമുഖതയാണ് അതിന് കാരണമെന്ന് സാക്ഷ്യപ്പെടുത്തുന്നത് മറ്റാരുമല്ല, ടെസ്റ്റ് ക്രിക്കറ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പുജാര തന്നെ.
സമീപകാലത്തെ ഇന്ത്യയുടെ ഓവർസീസ് ടെസ്റ്റ് മത്സരങ്ങൾ പരിശോധിച്ചാൽ താരങ്ങളുടെ പ്രകടനവും ടീമിൻെറ സ്ഥിരതയും എത്രത്തോളം ദുർബലമാണെന്ന് മനസിലാവും. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ന്യൂസിലൻഡിലും ടെസ്റ്റ് പരമ്പരകൾ അടിയറവ് വെച്ചതിൻെറ കാരണമായി പുജാര പറയുന്നത് ഇതാണ്.
ബാറ്റ്സ്മാന്മാരുടെ ഷോട്ട് സെലക്ഷനിലെ പാളിച്ചകളും അതോടൊപ്പം, ടെസ്റ്റ് ക്രിക്കറ്റിന് താരങ്ങൾ മറ്റ് ഫോർമാറ്റുകളേക്കാൾ കുറവ് പ്രാധാന്യം കൊടുക്കുന്നതുമാണ് പ്രധാന കാരണങ്ങളായി പുജാര ചൂണ്ടിക്കാട്ടുന്നത്.
കുറഞ്ഞ ഓവർ മത്സരങ്ങൾക്കാണ് ഇപ്പോൾ അമിത പ്രാധാന്യം. അതോടെ ടെസ്റ്റിൽ കളിപ്പിക്കാവുന്ന താരങ്ങളുടെ എണ്ണത്തിൽ കുറവ് വന്നു. ടെസ്റ്റ് പരമ്പരകൾക്ക് മുമ്പ് വളരെ പ്രാധാന്യം ലഭിച്ചിരുന്നു. പരമ്പരകൾക്ക് മുന്നോടിയായി താരങ്ങൾക്ക് ആവശ്യമായ വിശ്രമവും നൽകിയിരുന്നു. ഇപ്പോൾ സ്ഥിതി മാറി, സീസണുകളിൽ ഒത്തിരി പരിക്കുകൾ നമുക്ക് കാണാനാവുക. 10 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ടീമിൽ ടെസ്റ്റിൽ കളിപ്പിക്കാൻ കഴിയുന്ന 30 മുതൽ 50 വരെ താരങ്ങളാണുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളിൽ 25ഓളം താരങ്ങൾ മാത്രമാണ് ദേശീയ ടീമിൽ കളിക്കാനുള്ള പൂളിലുള്ളതെന്നും പുജാര പറഞ്ഞു.
താരങ്ങൾ കളിക്കാൻ ലഭ്യമല്ലെന്നല്ല, മറിച്ച് അവർ ടെസ്റ്റ് കളിക്കാൻ തയാറാണോ എന്നതാണ് ചോദ്യം. രണ്ട് വർഷത്തിനിടയിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നടന്ന ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യ പരാജയപ്പെട്ടു. ന്യൂസിലൻഡിൽ ബാറ്റ്സ്മാന്മാരുടെ ഷോട്ട് സെലക്ഷനുകൾ കുറച്ച് കൂടി മെച്ചപ്പെടേണ്ടതായിരുന്നുവെന്നും പുജാര കൂട്ടിച്ചേർത്തു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ താരമാണ് പുജാര. ടെസ്റ്റിൽ ഇന്ത്യയുടെ പല വമ്പൻ വിജയങ്ങളിലും പുജാര വഹിച്ച പങ്ക് ചെറുതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.