കൊച്ചി: അടിമുടി മാറ്റത്തിനൊരുങ്ങുന്ന കേരള ക്രിക്കറ്റ് ടീമിെൻറ പരിശീലകനായി ഡേവ് വാട്മോർ ചുമതലയേറ്റു. വാട്ട്‌മോറിനെ കേരളത്തിലെത്തിച്ചതിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ കേരളത്തിെൻറ സ്ഥാനമുറപ്പിക്കുകയാണ് കെ.സി.എയുടെ ലക്ഷ്യം. േദശീയ ടീമില്‍ സ്ഥിരമായി രണ്ടു താരങ്ങൾ, ഐ.പി.എല്ലില്‍ 12 താരങ്ങള്‍ തുടങ്ങിയവയാണ് വിദഗ്ധ പരിശീലനത്തിലൂടെ കെ.സി.എ ലക്ഷ്യമിടുന്നത്. ഇതിനായി സീനിയര്‍ ടീമിന് പുറമേ ജൂനിയര്‍ ടീമുകള്‍ക്കും വാട്ട്‌മോറിെൻറ സേവനം ലഭ്യമാക്കും. ജൂണില്‍ പരിശീലനം ആരംഭിച്ച്, സെപ്റ്റംബറില്‍ പൂര്‍ണ ചുമതലയേറ്റെടുക്കും. 35 ലക്ഷം രൂപ പ്രതിഫലത്തിൽ ആറു മാസത്തേക്കാണ് കരാർ. കരാര്‍ കാലാവധി പിന്നീട് ദീര്‍ഘിപ്പിച്ചേക്കും.
ചെന്നൈ എസ്.ആർ.എം.സി അക്കാദമിയില്‍ മൂന്നു വര്‍ഷത്തെ പരിശീലനത്തിന് വാട്ട്‌മോര്‍ കരാറൊപ്പിട്ടിരുന്നു. വാട്ട്മോറിെൻറ കീഴിൽ പരിശീലനത്തിനുള്ള താരങ്ങളെ തെരഞ്ഞെടുക്കാൻ എല്ലാ ജില്ലകള്‍ കേന്ദ്രീകരിച്ചും കെ.സി.എ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്കായി പ്രത്യേക സെലക്ഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. ഓരോ വിഭാഗത്തില്‍നിന്നും 30 പേരെ തെരഞ്ഞെടുത്ത് അക്കാദമിയിലേക്ക് അയക്കും. മികവുള്ള 15-മുതൽ 20 വരെ താരങ്ങളെ വാട്ട്‌മോര്‍ തെരഞ്ഞെടുക്കും. പരിശീലകർക്കും ഉപദേശം നൽകും. കേരള ടീമിനെ പരിശീലിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇത് വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്നും വാട്മോര്‍ പറഞ്ഞു.
ഡേവ് വാട്മോർ ശ്രീലങ്കയെ 1996ൽ ഏകദിന ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് ആസ്ട്രേലിയക്കാരനായ ഡേവ് വാട്മോർ. പിന്നീട് ലോകക്രിക്കറ്റിലെ കുഞ്ഞന്മാരായിരുന്ന ബംഗ്ലാദേശിന് പുതിയ മേൽവിലാസം നൽകി. 2003 മുതൽ 2007 വരെ വാട്മോർ പരിശീലിപ്പിച്ച കാലത്താണ് ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കുകയും ഏകദിനത്തിൽ വൻടീമുകളെ അട്ടിമറിക്കാനും തുടങ്ങിയത്. പാകിസ്താൻ, സിംബാബ്െവ എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2009 മുതൽ 2012 വരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ പരിശീലകനായിരുന്നു. ആസ്ട്രേലിയക്കു വേണ്ടി ഏഴു ടെസ്റ്റുകളും ഒരു ഏകദിനവും കളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.