അക്കാദമിക മൂല്യം മാത്രം ഉണ്ടാകുമായിരുന്ന ഒരു മത്സരം എങ്ങനെ നിർണായകമായി എന്നതിനുള്ള തെളിവായിരുന്നു നിലവിലെ ജേതാക്കളായ ജർമനിയുടെ ആകസ്മികമായ തോൽവിയെത്തുടർന്ന് തിങ്കളാഴ്ച കൊറിയക്കെതിരെ സ്വീഡെൻറ വിജയവും അവർ നേടിയ വിലമതിക്കാനാകാത്ത മൂന്നു പോയൻറുകളും. ജർമനിയുടെ പ്രയാണം എങ്ങനെ എന്ന് നിശ്ചയിക്കുന്നതും ഈ വിജയമാകും.
ഒരുപാട് സവിശേഷതകളുമായിട്ടാണ് സ്വീഡൻ റഷ്യയിൽ എത്തിയിരിക്കുന്നത്. യോഗ്യത മത്സരങ്ങളിൽ ഫുട്ബാളിെൻറ ആവേശമായ നെതർലാൻഡ്സിനെ തടഞ്ഞിടുകയും േപ്ല ഓഫിൽ നാലു തവണ കപ്പുനേടിയ ഇറ്റലിയെ നാണം കെടുത്തുകയും ചെയ്ത അവരുടെ നിരയിലേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ച സ്ലാട്ടൻ ഇബ്രഹിമോവിച്ചിനെ പരിഗണിക്കാതെയും സാഹസികമായിട്ടാണ് അവർ 12ാം ലോകകപ്പിന് എത്തുന്നത്. കൊറിയക്കാരെ 1948 ലണ്ടൻ ഒളിമ്പിക്സിൽ ഒരു ഡസൻ ഗോളിന് പരാജയപ്പെടുത്തിയവരുമാണവർ. എന്നാൽ, കഴിഞ്ഞ ദിവസത്തെ ഇരുടീമുകളുടെയും പോരാട്ടം തുല്യശക്തികളുടെ ഏറ്റുമുട്ടലായിമാറി. ഇരുകൂട്ടരും ആക്രമണത്തിന് മുൻതൂക്കം നൽകിക്കൊണ്ടുള്ള ഫോർമേഷനായിരുന്നു സ്വീകരിച്ചത്. യൂറോപ്യൻ ടീമുകളിൽ കളിച്ചുപരിചയമുള്ള സോങ്ങിനെ മുൻ നിർത്തി കൊറിയക്കാർ അഴിച്ചുവിട്ട കടന്നാക്രമങ്ങൾ ഒക്കെ സ്വീഡിഷ് പ്രതിരോധനിരക്കു അപ്പുറമെത്തിയില്ല.
രണ്ടാംപകുതിയിൽ ഒന്നിനൊന്നു മെച്ചമായ മൂന്നു ഗോളുകളുടെ വ്യക്തമായ ആധിപത്യത്തോടെ ബെൽജിയം വിജയിച്ചുവെങ്കിലും ലോകകപ്പിൽ ആദ്യമാണെന്ന പരിഭ്രമം ഒന്നുമില്ലാതെ രംഗത്തിറങ്ങിയ പാനമക്കാർ അത്യാകർഷകമായിട്ടാണ് കളിച്ചത്. പ്രത്യേകിച്ച് അവരുടെ പ്രതിരോധനിരയും ഗോളി ജയ്മേ പെനെഡോയും. അവരുടെ നായകൻ റോമൻ ടോറസിെൻറ പ്രകടനം െറേക്കാഡ് ബുക്കിൽ ഇടംപിടിക്കുന്നതും ലൂകാകുവുവിെൻറയും ഹാസാർഡിെൻറയും ഡി ബ്രൂയിെൻറയും എത്രയോ മുന്നേറ്റങ്ങൾ ആ കരുത്തുറ്റ കാലുകൾക്കു മുന്നിൽ നിഷ്പ്രഭമായിപ്പോയി.
ഡ്രീസ് െമർട്ടൻസെൻറ 25 മീറ്റർ അകലെ നിന്നുള്ള ആ മഴവിൽ ഗോൾ കളിയുടെ ഗതി തന്നെ മാറ്റിമറിച്ചു. തുടർന്ന് റോമിൽ ലൂകാകു നേടിയ രണ്ടു വിസ്മയ ഗോളുകൾകൂടിയായപ്പോൾ ബെൽജിയം ഇത്തവണ കപ്പിന് അവകാശികളെന്ന ഫുട്ബാൾ പണ്ഡിറ്റുകളുടെ പ്രവചനം കണക്കിലെടുക്കേണ്ടതുമായി. പ്രതിരോധ മധ്യനിരയും മുന്നേറ്റക്കാരും ആയിട്ടുള്ള സമന്വയം റെഡ് ഡെവിൾസിനെ ഇതുവരെയുള്ള പ്രകടനങ്ങളിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്ന സ്പെയിനിന് ഒപ്പമെത്തിച്ചിരിക്കുന്നു. അവരുടെ പാസുകളുടെ കൃത്യതയും സ്കോറിങ് മികവും അവരെ ഇത്തവണത്തെ ആദ്യ സമ്പൂർണ ടീം എന്ന ബഹുമതിക്കും അർഹരാക്കിയിരിക്കുന്നു.
1966നു ശേഷം കപ്പു നേടുമെന്ന് വിശ്വസിക്കപ്പെടുന്ന ഇംഗ്ലണ്ടിെൻറ കഴിഞ്ഞ കളിയിലെ പ്രകടനം ചരിത്രത്തിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് ഫുട്ബാൾ ടീമുകളിൽ ഒന്നാണ് അവരുടേത് എന്ന് തെളിയിക്കും വിധമായിരുന്നു. എങ്ങനെയാണ് ഒരു നായകൻ ഒരു ടീമിനെ വിജയവഴിയിൽ എത്തിക്കുന്നത് എന്നതിനുള്ള തെളിവുമായിരുന്നു ഹാരി കെയ്ൻ നേടിയ മേനാഹരമായ രണ്ടു ഗോളുകൾ. വോൾവോഗ്രാഡിനെ വിസ്മയിപ്പിച്ച പ്രകടനവുമായി ലിൻഗ്രാഡും സ്റ്റെർലിംഗും കെയ്നും ആദ്യ നിമിഷം തന്നെ മുന്നേറിയപ്പോൾ കർത്തോഗയിലെ കഴുകന്മാരുടെ പിൻനിരക്ക് പിടിപ്പതു പണിയായി.
തുനീഷ്യക്കെതിരായ മത്സരത്തിൽ ഹാരികെയ്നെ ഫൗൾ ചെയ്ത് വീഴ്ത്തുന്നു
നിർഭാഗ്യവശാൽ അവരുടെ ഗോളി ഹസന് പരിക്കുപറ്റി പുറത്തുപോകേണ്ടിയും വന്നു. അത്തരമൊരു മുന്നേറ്റത്തിൽ ലഭിച്ച കോർണറാണ് നായകൻ ഹാരി കെയ്ൻ 11ാം മിനിറ്റിൽത്തന്നെ വലയിലെത്തിച്ച് ഇംഗ്ലീഷ് ആധിപത്യം വിളിച്ചറിയിച്ചത്. എന്നാൽ, തുനീഷ്യക്കാരുടെ പ്രത്യാക്രമണങ്ങൾ തടഞ്ഞിടാനാകാതെ വാക്കറും സ്റ്റോൺസും ഹാരി മാഗിരെയും പ്രയാസപ്പെട്ടിരുന്നു. മുപ്പത്തിയഞ്ചാം മിനിറ്റിലെ വാക്കറുടെ സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്ത ഒരു ഫൗൾ തുനീഷ്യക്കാർക്കു നൽകിയ പെനാൽറ്റി ഫെർജാനി സാസി അനായാസം ഗോളാക്കിയപ്പോൾ ഫുട്ബാളിെൻറ പിതൃഭൂമിയുടെ ആദ്യ വിജയം സംശയാസ്പദവുമാക്കി മാറ്റി. എന്നാൽ, മത്സരം അധികസമയവും കഴിഞ്ഞു ലോങ് വിസിലിന് അടുത്തെത്തിയപ്പോൾ ലഭിച്ച കോർണർ എക്കാലവും ഓർക്കാവുന്ന ഒരു ഹെഡ്ഡർ ഗോളാക്കി മാറ്റിക്കൊണ്ട് ഹാരി ഒരിക്കൽക്കൂടി തെളിയിച്ചു -ഇംഗ്ലണ്ട് എന്നാൽ, ഇന്ന് ഹാരി കെയ്നാണെന്ന്.
ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ട് ജയിച്ചുവെങ്കിലും അവരുടെ പ്രതിരോധ നിരയുടെ വിശ്വാസ്യത നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടു. മധ്യനിരയും മുന്നേറ്റനിരയും തമ്മിലെ ഏകോപനമില്ലായ്മ സ്റ്റെർലിങ്ങിന് പലപ്പോഴു പന്ത് ലഭിക്കാത്ത അവസ്ഥയുണ്ടാക്കിയപ്പോൾ പകരക്കാരനായിട്ടെത്തിയ റാഷ്ഫോർഡ് ഇന്ന് സ്വയം ഡ്രിബിളിങ്ങിൽ സംതൃപ്തനാകുന്നതും കണ്ടു. കുറഞ്ഞത് ഗോളെന്നുറപ്പിച്ച മൂന്നു അവസരങ്ങളെങ്കിലും ഈ ഗോൾ ഗെറ്റർ നഷ്ടപ്പെടുത്തി. ബെൽജിയവുമായിട്ടുള്ള അടുത്ത മത്സരം അനായാസമാവുകയിെല്ലന്നു തെളിയിക്കുന്നതാണ് അവരുടെ പ്രതിരോധ നിരയുടെ പിഴവുകൾ. അതുപോലെ, അവരുടെ വലകാത്ത പിക്ക്ഫോർഡും പ്രകടനം മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.