രണ്ടു മത്സരങ്ങളിൽ ജയം. അതിൽനിന്ന് ലഭിച്ച പരമാവധി ആറു പോയൻറുകൾ കൈവശം. പ്രീ ക്വാർട്ടറിലേക്കുള്ള അനായാസ പ്രവേശനം. എന്നിട്ടും അഭിമാനിക്കാൻ ഒന്നുമില്ലാതെയാണ് മുൻ ലോക ജേതാക്കളായ ഫ്രഞ്ചുപട കളംവിട്ടത്. വിജയിച്ചത് നേരായിരുെന്നങ്കിലും ഏറെ വാഴ്ത്തപ്പെട്ട അവരുടെ യുവനിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാൽ, മൂന്നരപ്പതിറ്റാണ്ടിനു ശേഷം ലോക കപ്പിലേക്കു മടങ്ങിയെത്തിയ പെറു ലാറ്റിനമേരിക്കൻ ഫുട്ബാളിെൻറ ചാരുത മുഴുവൻ പുറത്തെടുത്തിട്ടും ഒരു പന്ത് വലക്കകത്തു കടത്താൻ കഴിയാതെ കളി ഫ്രാൻസിന് കാഴ്ചവെക്കുകയായിരുന്നു.
4-2-3-1 ശൈലിയിൽ ജിറോയെ മുന്നിൽ നിർത്തി ആക്രമണം ആരംഭിച്ച ഫ്രാൻസ് മറ്റൂഡിയെ തിരിച്ചു വിളിച്ചിരുന്നു. പോഗ്ബയും എംബാപ്പെയും പന്തെത്തിക്കാനും. എന്നാൽ, ലക്ഷ്യബോധമില്ലാത്ത കടന്നുകയറ്റമാണ് അവരുടെ മുന്നേറ്റ നിരയിൽനിന്നുണ്ടായത്. ഒപ്പം അഡ്വൈക്വലയും റാമോസും റോഡ്രിഗ്വസും ചേർന്ന് സൃഷ്ടിച്ച പെറുവിെൻറ പ്രതിരോധനിര ഫ്രാൻസിെൻറ എല്ലാ മുന്നേറ്റങ്ങളും തടഞ്ഞിടുകയും ചെയ്തു. ആകർഷകമായി കളി നിയന്ത്രിച്ചിരുന്ന പെറുവിന് അനിവാര്യമായ ദുരന്തമായത് അവരുടെ പ്രതിരോധനിരയിലെ ഒരു നിമിഷത്തെ പിഴവും റോഡ്രിഗ്വസിെൻറ ഒരു മിസ് പാസുമായിരുന്നു.
34ാം മിനിറ്റിൽ പോഗ്ബ, ഗീസ്മാൻ മറ്റൂഡി സഖ്യത്തിെൻറ മുന്നേറ്റം തടഞ്ഞിട്ട് റോഡ്രിഗസ് ഗോളിക്ക് തിരിച്ചുകൊടുക്കുമ്പോൾ ഒരു നിമിഷത്തിെൻറ നൂറിലൊന്നു സമയം കൊണ്ട് അതിൽ ചാടിവീണ കെയ്ലൻ എംബാപെ ഗാലസിനെ കളിപ്പിച്ചു വലകടത്തിയപ്പോൾ ആകർഷകമായി കളിച്ചിരുന്ന പെറു അതോടെ ടൂർണമെൻറിൽനിന്ന് പുറത്തുമായി. ഒരു ഗോളടിക്കാൻ കഴിഞ്ഞില്ലെന്നത് ഫ്രഞ്ച് ഗോൾ കീപ്പർ ലോറിസിെൻറ മികവിൽ മാത്രം ഒതുങ്ങുന്നില്ല. പെറു പന്തുകളിച്ചപ്പോൾ ഫ്രാൻസ് ജയിക്കുന്നതു കാണേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.