പരിമിതികളെ മറികടന്ന് പോരാട്ടവീര്യത്തിലൂടെ കുതിക്കുമെന്ന ഫുട്ബാൾ പ്രേമികളുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി ഗോകുലം കേരള എഫ്.സിക്ക് െഎ ലീഗിൽ കാലിടറുന്നു. ഹോം മത്സരങ്ങളിൽ ജയിച്ച് മുന്നേറാനാവാതെ ഉഴലുന്ന ഗോകുലത്തിന് ഇന്ത്യൻ ആരോസിെൻറ ‘പയ്യന്മാർ’ക്കെതിരായ തോൽവി നാണക്കേടായി. ഒത്തൊരുമയും വേഗവുമില്ലാതെ കോർപറേഷൻ സ്േറ്റഡിയത്തിൽ അലസമായി പന്തുതട്ടിയതിെൻറ ദുരന്തഫലമായിരുന്നു വെള്ളിയാഴ്ചത്തെ തോൽവി. തിങ്കളാഴ്ച ചർച്ചിൽ ബ്രദേഴ്സിനെതിരെ ജയിച്ച് മാനംകാക്കാനുള്ള ശ്രമത്തിലാണ് േഗാകുലം കോച്ച് ബിനോ ജോർജും ശിഷ്യരും.
െഎ ലീഗിൽ ഗോകുലത്തിെൻറ പ്രവേശനം അവസാനനിമിഷമാണ് തീരുമാനമായിരുന്നത്. ട്രാൻസ്ഫർ സമയം അവസാനിച്ചതിനാൽ ഒഴിവുള്ള ചില താരങ്ങളെ ടീമിലെടുക്കേണ്ടിവന്നു. എസ്.ബി.െഎ കേരള അടക്കമുള്ള ഡിപ്പാർട്ട്മെൻറ് ടീമിലെ താരങ്ങളെ വായ്പയായി എത്തിക്കാനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് സുശാന്ത് മാത്യു ക്യാപ്റ്റനായി ടീം അവതരിച്ചത്. എന്നാൽ, ആദ്യ മത്സരങ്ങളിൽ തീർത്തും പരാജയപ്പെട്ട ഇൗ നായകന് പിന്നീട് പരിക്ക് കാരണം കളത്തിലിറങ്ങാനായില്ല. ബെഞ്ചിൽപോലും ഇടമില്ലാതെ ഗാലറിയിലിരുന്ന് കളികാണുകയാണ് സുശാന്ത്. മുൻ എം.ജി സർവകലാശാല താരം െക. മുഹമ്മദ് റാഷിദായിരുന്നു പിന്നീട് ക്യാപ്റ്റനായത്. എന്നാൽ, ആരോസിനെതിരെ നായകെൻറ ആം ബാൻഡ് അണിഞ്ഞത് ഖാനക്കാരൻ ഡിഫൻഡർ ഡാനിയൽ അഡോയും. കളിക്കാനും കളിപ്പിക്കാനും കഴിയാതെ അഡോയും തികഞ്ഞ തോൽവിയായിരുന്നു.
െഎ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നൈജീരിയൻ താരം ഒഡാഫ ഒകോലിയുെട വരവും ഗോകുലത്തിന് ഗുണംചെയ്തില്ല. ശാരീരികമായി കരുത്തനായ ഒഡാഫയെ ആരോസ് സെൻറർ ബാക്ക് അൻവർ അലിയും കൂട്ടുകാരൻ ജിതേന്ദ്ര സിങ്ങും സമർഥമായി പൂട്ടിയത് ആരാധകർക്ക് സങ്കടകരമായ കാഴ്ചയായിരുന്നു. ഇൗ മാസം 15ന് ശേഷം പുതിയ താരങ്ങൾ കരാറൊപ്പിടുന്നതോടെ ടീം കരുത്താർജിക്കുെമന്നാണ് പ്രതീക്ഷ. െഎ.എസ്.എല്ലിൽ എ.ടി.കെ നിരയിലുള്ള മുൻ ഇന്ത്യൻ ഇൻറർനാഷനൽ അഗസ്റ്റിൻ ഫെർണാണ്ടസിെന വായ്പാ അടിസ്ഥാനത്തിൽ എടുക്കാൻ തീരുമാനമായിട്ടുണ്ട്. നേരത്തെ, പുണെ എഫ്.സിയുടെയും താരമായിരുന്നു ഇൗ ഡിഫൻഡർ. ചില വിേദശതാരങ്ങളും ടീമിനൊപ്പം ചേരും.
അതിനിടെ, കേരളത്തിലെ ഫുട്ബാൾ പ്രേമികൾ കളി ജയിക്കുേമ്പാൾ മാത്രമാണ് പിന്തുണ നൽകുന്നതെന്ന് ഗോകുലം കോച്ച് ബിനോ ജോർജ് പറഞ്ഞു. എല്ലാ കുറ്റവും കോച്ചിെൻറ തലയിലാണെന്നും കേരള ബ്ലാസ്റ്റേഴ്സും വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ആേരാസിനെതിരായ മത്സരത്തിന് ശേഷം ബിനോ പറഞ്ഞു. ബ്ലാസ്റ്റേഴ്സിൽനിന്ന് പുറത്തുപോയ റെനെ മ്യൂളൻസ്റ്റീൻ മികച്ച കോച്ചായിരുന്നുവെന്നും പുതുതായി വന്ന ഡേവിഡ് ജെയിംസ് േകാച്ചുപോലും അല്ലെന്നും ബിനോ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.