മുരളി വിജയ്: 0/10 (വളരെ മോശം)
സ്കോർ: 0,0
രണ്ട് ഇന്നിങ്സിലും ഇന്ത്യക്ക് ആദ്യം നഷ്ടമായ വിക്കറ്റ്. ആൻഡേഴ്സെൻറ പന്തുകൾക്കു മുന്നിൽ പേടിയോെട ബാറ്റ് ചെയ്ത വിജയ് തീർത്തും പരാജയമായി.
കെ.എൽ. രാഹുൽ: 1/10 (വളരെ മോശം)
സ്കോർ: 8, 10
ഇൗ പരമ്പരയിലൂടെ രാഹുൽ ഏത് േഫാർമാറ്റിലും ഉപയോഗിക്കാവുന്ന ബാറ്റ്സ്മാൻ എന്ന് തെളിയിക്കുമെന്നായിരുന്നു പ്രതീക്ഷ. ധവാനു പകരം ഒാപണറായിറങ്ങിയ രാഹുൽ രണ്ട് ഇന്നിങ്സിലും ആൻഡേഴ്സനു മുന്നിൽ കീഴടങ്ങി. പ്രതിഭയുള്ള താരം ഇംഗ്ലീഷ് സീമർമാർക്കുമുന്നിൽ പ്ലാനില്ലാത്ത ഒാപണറായിമാറി.
ചേതേശ്വർ പുജാര: 3/10 (മോശം)
സ്കോർ: 1, 17
പ്രതീക്ഷയോടെയാണ് പുജാരയെ രണ്ടാം ടെസ്റ്റിൽ ഉൾപ്പെടുത്തിയത്. പക്ഷേ, ഒന്നാം ഇന്നിങ്സിൽ ദൗർഭാഗ്യകരമായ റൗൺഒൗട്ട്. രണ്ടാം ഇന്നിങ്സിൽ 87 പന്ത് നേരിട്ട് പൊരുതാൻ ശ്രമിച്ചെങ്കിലും വിക്കറ്റ് സൂക്ഷിക്കാനായില്ല. വരാനിരിക്കുന്ന ടെസ്റ്റിൽ ഇന്ത്യയുടെ ഭാവി പുജാരയുടെ ബാറ്റിൽ തന്നെയാണ്.
വിരാട് കോഹ്ലി: 3/10 (മോശം)
സ്കോർ: 23, 17
ഒന്നാം ടെസ്റ്റിൽ കോഹ്ലി മാത്രമായിരുന്നു ഇന്ത്യ. ലോഡ്സിൽ അദ്ദേഹവും നിരായുധനായി. ആൻഡേഴ്സനെ കരുതലോടെ കൈകാര്യം ചെയ്ത കോഹ്ലി, വോക്സിെൻറ പന്തിലാണ് ആദ്യം പുറത്തായത്. അടുത്ത ഇന്നിങ്സിൽ പിന്നോട്ടിറങ്ങിയ ബാറ്റ് ചെയ്തെങ്കിലും ഇംഗ്ലീഷ് ഫീൽഡിങ് സ്കിൽ തിരിച്ചടിയായി. നായകെനന്ന നിലയിലും കോഹ്ലിയുടെ തീരുമാനങ്ങൾ ചോദ്യംചെയ്യപ്പെട്ടു.
അജിൻക്യ രഹാനെ: 2/10 (മോശം)
സ്കോർ: 18,13
ഉപനായകെൻറ ഉത്തരവാദിത്തമില്ലാതെയായിരുന്നു രഹാനെയുടെ പ്രകടനം. നാലുവർഷം മുമ്പ് ഇതേ മൈതാനിയിൽ സെഞ്ച്വറി നേടിയ രഹാനെയിൽനിന്ന് മറ്റൊരു മികച്ച ഇന്നിങ്സ് പ്രതീക്ഷിച്ചെങ്കിലും പരാജയമായി. രണ്ടുതവണയും പുറത്തായത് സ്ലിപ്പിൽ പിടികൊടുത്ത്. വിദേശമണ്ണിലെ വിശ്വസ്തനിൽനിന്ന് ഇന്ത്യ കൂടുതൽ പ്രതീക്ഷിക്കുന്നു.
ദിനേശ് കാർത്തിക്: 2/10 (മോശം)
സ്കോർ: 1, 0
വൃദ്ധിമാൻ സാഹക്ക് പകരക്കാരനാവാൻ കാർത്തിക്കിന് കഴിഞ്ഞില്ല. ഒന്നാം ടെസ്റ്റിൽ പുജ്യത്തിൽ മടങ്ങിയ താരം ലോഡ്സിലും നിരാശയായി. എന്നാൽ, വിക്കറ്റിനുപിന്നിൽ ബെയർസ്റ്റോയെ പറന്നെടുത്ത ക്യാച്ചിൽ പുറത്താക്കിയതും കുക്കിനെ മടക്കിയതും ആശ്വാസം. ഋഷഭ് പന്ത് അവസരം കാത്തിരിക്കുേമ്പാഴാണ് കാർത്തിക് നിറംമങ്ങുന്നത്.
ഹാർദിക് പാണ്ഡ്യ: 5/10 (ശരാശരി)
സ്കോർ: 11, 26 വിക്കറ്റ്: 3
പാണ്ഡ്യ കപിൽദേവല്ല. പക്ഷേ, സഹതാരങ്ങളേക്കാൾ മെച്ചമാണ്. ബാറ്റിലും ബൗളിലും പാണ്ഡ്യ ശരാശരി പ്രകടനം കാഴ്ചവെച്ചു. ടീമിലെ മൂന്നാം സ്പിന്നർ എന്ന നിലയിൽ നന്നായി കളിച്ചുവെന്നു പറയാം. രണ്ടാം ഇന്നിങ്സിൽ അശ്വിനൊപ്പം നിർണായക ഇന്നിങ്സിൽ പങ്കാളിയായി.
ആർ. അശ്വിൻ: 5/10 (ശരാശരി)
സ്കോർ: 29, 33*
പ്രധാന സ്പിന്നർ എന്ന നിലയിൽ ബൗളിങ്ങിൽ കാര്യമായ സംഭാവന ചെയ്യാനായില്ലെങ്കിലും ബാറ്റിങ്ങിൽ അശ്വിൻ തിളങ്ങി. രണ്ട് ഇന്നിങ്സിലെയും ഇന്ത്യയുടെ ടോപ്സ്കോററായിരുന്നു. ബാക്ഫൂട്ടിൽ നിലയുറപ്പിച്ച ഷോട്ടുകളുമായി ഇംഗ്ലീഷ് ബൗളിങ്ങിനെ നേരിടാൻ അശ്വിന് മാത്രമേ ചങ്കൂറ്റമുണ്ടായുള്ളൂ.
കുൽദീപ് യാദവ്: 1/10 (വളരെ മോശം)
സ്കോർ: 0, 0
ബാറ്റിലും ബൗളിലും കുൽദീപ് പൂജ്യം. താരത്തിെൻറ ചൈനാമെൻ ആയുധംപോലും നിർവീര്യമായി. 9 ഒാവറിൽ വഴങ്ങിയത് 44റൺസ്. ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ ഭയന്നത്ര വില്ലനല്ല കുൽദീപെന്ന് ലോഡ്സ് തെളിയിച്ചു.
ഇശാന്ത് ശർമ: 3/10 (മോശം)
സ്കോർ: 0, 2, വിക്കറ്റ്: 1
ബൗളിങ്ങിലായിരുന്നു ഇശാന്തിൽ പ്രതീക്ഷ. പക്ഷേ, 22ഒാവറിൽ 101 റൺസ് വഴങ്ങി നേടിയത് ഒരുവിക്കറ്റ് മാത്രം. മൂന്നാം ദിനത്തിലെ പിച്ച് ഇശാന്തിനെ തുണക്കുന്ന രീതിയിലായിരുന്നില്ല. വരാനിരിക്കുന്ന മത്സരങ്ങളിൽ സീനിയർ ബാറ്റ്സ്മാനിൽനിന്ന് ഇന്ത്യ കൂടുതൽ പ്രതീക്ഷിക്കുന്നു.
മുഹമ്മദ് ഷമി: 5/10 (ശരാശരി)
സ്കോർ: 10*, 0, വിക്കറ്റ്: 3
ടൂർണമെൻറിൽ ഇന്ത്യയുടെ മികച്ച ബൗളർ ഷമിയാണെന്നതിൽ സംശയമില്ല. 23 ഒാവറിൽ 96 റൺസ് വഴങ്ങിയ താരം വിലപ്പെട്ട മൂന്ന് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ വിറപ്പിച്ചിരുന്നു. പരമ്പരയിലുടനീളവും ഇന്ത്യ പ്രതീക്ഷിക്കുന്നത് ഷമിയുടെ സ്ഥിരതയാർന്ന പ്രകടനം.
റേറ്റിങ് കാർഡ്: 0-1 വളരെ മോശം, 2-4 മോശം, 5-6 ശരാശരി, 7 ഗുഡ്, 8-9 വെരിഗുഡ്, 10-എക്സലൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.