ബിർമിങ്ഹാം: ചരിത്രപ്രസിദ്ധമായ ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരക്ക് വെള്ളിയാഴ്ച എഡ്ജ്ബാസ്റ്റണിൽ തുടക്കമാവും. ആതിഥേയരായ ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയും ഏറ്റുമുട്ടുന്ന പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്. 2022 ജനുവരിയിൽ ആസ്ട്രേലിയയിൽ സമാപിച്ച അവസാന ആഷസിൽ 4-0ത്തിനായിരുന്നു ഓസീസ് ജയം. ഒരു മത്സരം സമനിലയിലാക്കാൻ കഴിഞ്ഞത് മാത്രമായിരുന്നു ഇംഗ്ലീഷ് ആശ്വാസം.
ഇക്കുറി പക്ഷേ വ്യത്യസ്തമാണ് കാര്യങ്ങൾ. ബെൻ സ്റ്റോക്സ് നായകപദവിയും ബ്രണ്ടൻ മക്കല്ലം പരിശീലക സ്ഥാനവും ഏറ്റെടുത്തശേഷം ഇംഗ്ലണ്ട് ഏറെ മാറി. 13ൽ 10 മത്സരം ജയിക്കാൻ ഇവർക്കായി. ടെസ്റ്റിൽനിന്ന് വിരമിച്ച പരിചയസമ്പന്നനായ ഓൾറൗണ്ടർ മുഈൻ അലിയെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. പാറ്റ് കമ്മിൻസ് നയിക്കുന്ന ആസ്ട്രേലിയയാവട്ടെ ടെസ്റ്റിലെ ലോകചാമ്പ്യന്മാരെന്ന തിളക്കത്തോടെയാണ് ഇറങ്ങുന്നത്. ഇംഗ്ലണ്ടിൽ ഇൗയിടെ സമാപിച്ച ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യയെ തോൽപിച്ചായിരുന്നു കിരീടധാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.