തായ്‍ലൻഡ് ഓപൺ: സാത്വിക്-ചിരാഗ് സഖ്യം ഫൈനലിൽ

ബാങ്കോക്: തായ്‍ലൻഡ് ഓപൺ സൂപ്പർ 500 ബാഡ്മിന്റൺ പുരുഷ ഡബ്ൾസിൽ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സൂപ്പർ ജോടി. സെമി ഫൈനലിൽ ചൈനീസ് തായ്പേയി‍യുടെ ലു മിങ് ചെ-ടാങ് കയ് വെയ് സഖ്യത്തെ അനായാസം മറികടന്നാണ് ഇവർ മുന്നേറിയത്. സ്കോർ: 21-11, 21-12.

ഞായറാഴ്ചത്തെ ഫൈനലിൽ ചൈനയുടെ ചെൻ ബോ യാങ്-ലി‍യു യി ജോടിയാണ് എതിരാളികൾ.

ലോക 80ാം നമ്പറുകാരായ ലു മിങ് -ടാങ് കയ് കൂട്ടുകെട്ട് അപൂർവം ചില ഘട്ടങ്ങളിൽ സാത്വിക്കിനും ചിരാഗിനും ഭീഷണി ഉയർത്തിയെങ്കിലും കരുത്തോടെ തിരിച്ചുവന്നു. സെമിയിൽ ദക്ഷിണ കൊറിയയുടെ കിം ഗി ജങ്-കിം സാ റാങ് സഖ്യത്തെ തോൽപിച്ചാണ് ചെൻ യാങ്ങും ലിയുവും ഫൈനലിൽ പ്രവേശിച്ചത്. ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലും തോമസ് കപ്പിലും നിറംമങ്ങി‍യ സാത്വിക്-ചിരാഗ് ജോടിക്ക് ആവേശമേകുന്നതാണ് തായ്‍ലൻഡ് ഓപണിലെ പ്രകടനം. 2019ൽ ഇവരുടെ പ്രഥമ സൂപ്പർ 500 കിരീടം നേടിയതും തായ്‍ലൻഡ് ഓപണിലാണ്. നിലവിലെ സീസണിൽ നാലാം ഫൈനലിനാണ് സാത്വിക്-ചിരാഗ് സഖ്യം ഇറങ്ങുന്നത്. ഫ്രഞ്ച് സൂപ്പർ 750 കിരീടം നേടിയ ഇവർ മലേഷ്യ സൂപ്പർ 1000ത്തിലും ഇന്ത്യ സൂപ്പർ 750ലും റണ്ണറപ്പായി.

അതേസമയം, വനിത ഡബ്ൾസിൽ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-തനിഷ ക്രാസ്റ്റോ സഖ്യം ആതിഥേയരുടെ ജോങ്കോൾഫാൻ കിറ്റിത്തറകുൽ-റവിന്ദ പ്രജോങ്‌ജായി ജോടിയോട് 12-20, 20-22 സെമിയിൽ തോറ്റ് പുറത്തായി.

Tags:    
News Summary - Thailand Open: Sathwik-Chirag combine in final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.