ദുബൈ: ഞായറാഴ്ച മുബൈക്കെതിരായ െഎ.പി.എൽ മത്സരത്തിൽ ഗ്ലെൻ മക്സ്വെലിനെയും (56) എ.ബി ഡിവില്ലിയേഴ്സിനെയും (11) അടുത്തടുത്ത പന്തുകളിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് നഷ്ടമായത്. നിലവിലെ ജേതാക്കളായ മുംബൈയെ നേരിടുേമ്പാൾ വൻ സ്കോർ ലക്ഷ്യമിടുകയായിരുന്ന ബാംഗ്ലൂർ ജസ്പ്രീത് ബൂംറയുടെ 19ാം ഓവറിൽ രണ്ട് വെടിക്കെട്ട് താരങ്ങളെ നഷ്ടപ്പെട്ട നിരാശയിലായിരുന്നു.
ബൂംറയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച് സമ്മാനിച്ച് ഡിവില്ലിയേഴ്‌സ് തിരികെ നടക്കുേമ്പാൾ ഏറെ നിരാശയിലായ മറ്റൊരാൾ കൂടിയുണ്ടായിരുന്നു ഗാലറിയിൽ. ഡിവില്ലിയേഴ്‌സിന്‍റെ മകനായിരുന്നു അത്. ഡിവില്ലിയേഴ്‌സ് പുറത്തായ നിരാശയില്‍ സമീപത്തുണ്ടായിരുന്ന കസേരയില്‍ അടിക്കുന്ന മകന്‍റെ ദൃശ്യങ്ങൾ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു.
ഇടിയിൽ വേദനിച്ചതോടെ ഉടന്‍ തന്നെ കൈ വലിക്കുന്നതും അമ്മ ഡാനിയേല ആശ്വസിപ്പിക്കുകയും ചെയ്യുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സീസണിൽ 10 മത്സരങ്ങളിൽ ആർ.സി.ബി ജഴ്സിയണിഞ്ഞ ദക്ഷിണാഫ്രിക്കൻ താരം 230 റൺസ് നേടിയിട്ടുണ്ട്.
നിശ്ചിത ഓവറിൽ ആർ.സി.ബി ആറുവിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. 18.1ഓവറിൽ മുംബൈയെ 111 റൺസിന് എറിഞ്ഞിട്ട ബാംഗ്ലൂർ സീസണിലെ ആറാം ജയം സ്വന്തമാക്കി. ഹാട്രിക്കടക്കം നാലുവിക്കറ്റ് വീഴ്ത്തിയ ഹർഷൽ പേട്ടലാണ് ടീമിന് മിന്നുന്ന ജയം സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.