ടീമിലെ 11 പേരും ബൗൾ ചെയ്യുന്ന ആദ്യ മത്സരം! സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പിറന്നത് പുതുചരിത്രം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു ടീമിലെ 11 പേരും ഒരു ഇന്നിങ്സിൽ ബൗൾ ചെയ്തു. മണിപൂരിനെതിരെയുള്ള മത്സരത്തിൽ ഡൽഹി ടീമിലെ 11പേരാണ് പന്തെറിഞ്ഞത്. ട്വന്‍റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീമിലെ 11 പേരും ഒരു ഇന്നിങ്സിൽ പന്തെറിയുന്നത്.

ആദ്യം ബാറ്റ് ചെയ്ത മണിപ്പൂർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 120 റൺസാണ് നേടിയത്. ആറ് വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് പന്ത് ബാക്കിയിരിക്കെ ഡൽഹി ഈ റൺസ് മറികടന്നു. ക്യാപ്റ്റൻ ആയുഷ് ബഡോണി മുതൽ കീപ്പർ ആര്യൻ അരാന വരെ എല്ലാവരും മണിപ്പൂരിനെതിരെ പന്തെറിഞ്ഞു.



മൂന്നോവറിൽ 31 റൺസ് വിട്ടുനൽകിയ മായങ്ക് റാവത്താണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഡൽഹി ബൗളർ. മൂന്ന് ബൗളർമാർ മൂന്ന് ഓവർ എറിഞ്ഞപ്പോൾ മൂന്ന് പേർ രണ്ടെണ്ണം വെച്ച് എറിയുകയായിരുന്നു. ബാക്കി അഞ്ച് പേർ ഓരോ ഓവർ വെച്ചെറിഞ്ഞു. ഡൽഹിക്കായി ഹർഷ് ത്യാഗി, ദിഗ്വേഷ് റാതി എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ ആയുഷ് ബഡോനി, ആയുഷ് സിങ്, പ്രിയാൻഷ് ആര്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് വിക്കറ്റ് തകർച്ച സംഭവിച്ചുവെങ്കിലും യാഷ് ദല്ലിന്‍റെ ചെറുത്ത് നിൽപ്പ് വിജയിത്തിലെത്തിക്കുകയായിരുന്നു. 51 പന്തിൽ നിന്നും എട്ട് ഫോറും ഒരു സിക്സറുമടിച്ച് ദൽ 59 റൺസ് സ്വന്തമാക്കി. 11 പോരെ ബൗളിങ്ങിന് ഉപയോഗിച്ചത് ക്രിക്കറ്റിനെ കളിയാക്കിയതാണെന്നും ഡൽഹിക്ക് അതിന്‍റെ ആവശ്യമില്ലെന്നും മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ് വിമർശിച്ചു. 

Tags:    
News Summary - all eleven players from a team bowled in a t20 game in SMAT match Delhi vs Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.