കൊളംബോ: ഏഷ്യ കപ്പ് ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ശ്രീലങ്ക തുടങ്ങി. കാൻഡി പല്ലേകീൽ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാ കടുവകളെ 42.4 ഓവറിൽ 164 റൺസിന് പുറത്താക്കാൻ ആതിഥേയ ബൗളർമാർക്കായി.
അൽപ്പം വിയർത്താണെങ്കിലും ലങ്ക 39 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 62 റൺസുമായി പുറത്താവാതെ നിന്ന ചരിത് അസലങ്കയാണ് ടോപ് സ്കോറർ. സദീര സമരവിക്രമ (54) അർധശതകം നേടി മടങ്ങി. 89 റൺസെടുത്ത നജ്മുൽ ഹുസൈൻ ഷാന്റോയുടെ പ്രകടനമാണ് വൻ നാണക്കേടിൽനിന്ന് ബംഗ്ലാദേശിനെ രക്ഷിച്ചത്.
ശ്രീലങ്കക്ക് വേണ്ടി മതീഷ പാതിരാന 32 റൺസിന് നാല് വിക്കറ്റെടുത്തു. മഹീഷ് തീക്ഷ്ണ രണ്ടുപേരെയും മടക്കി. ബംഗ്ലാദേശിനായി ഷാകിബ് അൽ ഹസൻ പത്ത് ഓവറിൽ 29 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.