ന്യൂഡൽഹി: അടുത്ത വർഷാരംഭത്തിൽ ബോർഡർ-ഗവാസ്കർ ട്രോഫിക്കായി ഇന്ത്യയിലെത്തുന്ന ആസ്ട്രേലിയക്ക് വേദിയൊരുക്കാൻ തലസ്ഥാനവും. അഹ്മദാബാദ്, ധരംശാല, നാഗ്പൂർ/ചെന്നൈ നഗരങ്ങളിലാകും മറ്റു മത്സരങ്ങൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അവസാന അവസരമെന്ന നിലക്ക് നിർണായകമാണ് ആസ്ട്രേലിയക്കെതിരായ പരമ്പര. നിലവിലെ പട്ടിക പരിഗണിച്ചാൽ, നാലു ടെസ്റ്റുകളും ജയിച്ച് പരമ്പര തൂത്തുവാരിയാൽ മാത്രമേ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാനാകൂ.
നിലവിൽ നാലു ടെസ്റ്റുകളടങ്ങിയതാണ് ബോർഡർ-ഗവാസ്കർ പരമ്പരയെങ്കിലും 2024 മുതൽ അഞ്ചു മത്സരങ്ങളായി ഉയർത്തും.
2017ലാണ് ഡൽഹി അവസാനമായി ടെസ്റ്റ് വേദിയായത്. ബി.സി.സി.ഐ രീതി പ്രകാരം മുൻവർഷങ്ങളിലും ഡൽഹിക്ക് നറുക്ക് ലഭിക്കേണ്ടതായിരുന്നെങ്കിലും കോവിഡിൽ വൈകുകയായിരുന്നു.
പരമ്പരയുടെ തീയതിയും വേദികളും സംബന്ധിച്ച് അന്തിമ തീരുമാനം വൈകാതെയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.