ഷാർജ: ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകർത്ത് അഫ്ഗാനിസ്താൻ ഏഷ്യ കപ്പിന്‍റെ സൂപ്പർ ഫോറിൽ പ്രവേശിച്ചു. ടൂർണമെന്‍റിൽ സൂപ്പർ ഫോറിലെത്തുന്ന ആദ്യ ടീമാണ് അഫ്ഗാൻ. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങിലും ഒരുപോലെ മികവ് പുലർത്തിയാണ് അഫ്ഗാൻ വിജയത്തിലെത്തിയത്. സ്കോർ: ബംഗ്ലാദേശ്: 127/7. അഫ്ഗാൻ: 131/3 (18.3). 17 പന്തിൽ 43 റൺസെടുത്ത നജീബുല്ല സെദ്രാനും 41 പന്തിൽ 42 റൺസെടുത്ത ഇബ്രാഹിം സെദ്രാനുമാണ് അഫ്ഗാനെ വിജയത്തിലെത്തിച്ചത്.
ഷാർജയിലെ സ്പിൻ വിക്കറ്റിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് തുടക്കം മുതൽ പതറിയിരുന്നു. 28 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായ അവർ ഏഴാം വിക്കറ്റിൽ മൊസാദെക്ക് ഹുസൈനും (48) മുഹമൂദുല്ലയും (25) നടത്തിയ ചെറുത്ത് നിൽപിലാണ് നൂറ് കടന്നത്.
അഫ്ഗാന് വേണ്ടി സ്പിന്നർമാരായ മുജീബുർ റഹ്മാനും റാശിദ് ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഇഴഞ്ഞുനീങ്ങിയ അഫ്ഗാനെ അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തി നജീബുള്ള വിജയത്തിലെത്തിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ അഫ്ഗാൻ ശ്രീലങ്കയെയും തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.