2022 ട്വന്‍റി 20 ലോകകപ്പ്​: ബംഗ്ലാദേശും അഫ്​ഗാനിസ്​താനും നേരിട്ട്​ സൂപ്പർ 12ലേക്ക്​; ലങ്കക്കും വിൻഡീസിനും​ യോഗ്യതയില്ല

ദുബൈ: ആസ്​ട്രേലിയയിൽ നടക്കുന്ന 2022 ട്വന്‍റി 20 ലോകകപ്പിന്‍റെ സൂപ്പർ 12 റൗണ്ടിലേക്ക്​ ബംഗ്ലാദേശും അഫ്​ഗാനിസ്​താനും നേരിട്ട്​ യോഗ്യത നേടി. എന്നാൽ, വെസ്റ്റ്​ ഇൻഡീസിനും ശ്രീലങ്കക്ക്​ ടൂർണമെന്‍റിന്‍റെ സൂപ്പർ 12ലേക്ക്​ യോഗത്യ നേടാനായില്ല. സൂപ്പർ 12 റൗണ്ടിലേക്ക്​ എത്തണമെങ്കിൽ വെസ്റ്റ്​ ഇൻഡീസും ശ്രീലങ്കയും ഇനി യോഗ്യത മത്സരം കളിക്കണം.

ഇംഗ്ലണ്ട്​, പാകിസ്​താൻ, ഇന്ത്യ, ന്യൂസിലാൻഡ്​, ദക്ഷിണാഫ്രിക്ക, ആസ്​ട്രേലിയ തുടങ്ങിയ ടീമുകളെല്ലാം റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിൽ ടൂർണമെന്‍റിലേക്ക്​ യോഗ്യത നേടി. ​ആസ്​ട്രേലിയക്കെതിരെ എട്ട്​ വിക്കറ്റിന്‍റെ തോൽവി വഴങ്ങിയതോടെ വെസ്റ്റ്​ ഇൻഡീസ്​ ട്വന്‍റി 20 റാങ്കിങ്ങിൽ പത്താം സ്ഥാനത്തേക്ക്​ വീണിരുന്നു.

ശ്രീലങ്ക ഒമ്പതാം സ്ഥാനത്താണ്​. ബംഗ്ലാദേശ്​ എട്ടാമതും അഫ്​ഗാനിസ്​താൻ ഏഴാമതുമാണ്​. ആസ്​ട്രേലിയക്കും ന്യൂസിലൻഡുമെതിരായ പരമ്പരകളിൽ നേടിയ വിജയമാണ്​ അഫ്​ഗാനിസ്​താന്​ ഏഴാം സ്ഥാനം ലഭിക്കാൻ കാരണം. തുടർച്ചയായി മത്സരങ്ങൾ തോറ്റതാണ്​ ശ്രീലങ്കക്കും വെസ്റ്റ്​ ഇൻഡീസിനും തിരിച്ചടിയായത്​.

Tags:    
News Summary - Bangladesh and Afghanistan assured of Super 12s spot in 2022, WI and SL to compete in first round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.