മൊട്ടേര (ഗുജറാത്ത്): ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി 20യിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. പരമ്പരയിൽ ഇരുടീമും ഓരോ മത്സരം ജയിച്ചതിനാൽ ഇന്നത്തെ മത്സരമാണ് വിജയികളെ നിശ്ചയിക്കുക. ഇന്ത്യൻ നിരയിൽ യുസ്വേന്ദ്ര ചാഹലിന് പകരം അതിവേഗ ബൗളർ ഉമ്രാൻ മാലികിന് അവസരം നൽകി. രണ്ട് ട്വന്റി20കളിലും പരാജയമായ ശുഭ്മാൻ ഗില്ലിനു പകരം പ്രിഥ്വി ഷാ എത്തുമെന്ന് അഭ്യൂഹമുണ്ടായിരിന്നെങ്കിലും ടീം ഒരിക്കൽ കൂടി ഗില്ലിൽ പ്രതീക്ഷയർപ്പിക്കുകയായിരുന്നു. ന്യൂസിലാൻഡ് നിരയിൽ ബെഞ്ചമിൻ ലിസ്റ്റർക്ക് അരങ്ങേറ്റത്തിന് അവസരം നൽകി.
ടീം ഇന്ത്യ: ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, രാഹുൽ ത്രിപാഠി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിങ്ടൺ സുന്ദർ, ശിവം മാവി, കുൽദീപ് യാദവ്, ഉംറാൻ മാലിക്, അർഷ്ദീപ് സിങ്.
ന്യൂസിലാൻഡ്: ഫിൻ അലൻ, ദെവോൺ കോൺവെ, മാർക് ചാപ്മാൻ, െഗ്ലൻ ഫിലിപ്സ്, ഡാറിൽ മിച്ചൽ, മൈക്കൽ ബ്രേസ് വെൽ, മിച്ചൽ സാൻഡ്നർ, ഇഷ് സോധി, ലോക്കി ഫെർഗൂസൻ, െബ്ലയർ ടിക്നർ, ബെഞ്ചമിൻ ലിസ്റ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.