മുബൈ: ഐ.പി.എൽ ടീമായിരുന്ന ഡക്കാൻ ചാർജേഴ്സിനെ ടൂർണമെൻറിൽനിന്ന് ഒഴിവാക്കിയതിന് 4800 കോടി ബി.സി.സി.ഐ നഷ്ടപരിഹാരം നൽകണമെന്ന ആർബിട്രേറ്ററുടെ ഉത്തരവ് ബോംബെ ഹൈകോടതി റദ്ദാക്കി. 2012ൽ ഐ.പി.എല്ലിൽനിന്ന് ഡക്കാൻ ചാർജേഴ്സിനെ പുറത്താക്കിയതിനെതിരെ ടീമിെൻറ ഉടമസ്ഥരായ ഡക്കാൻ ക്രോണിക്ക്ൾ ഹോൾഡിങ് ലിമിറ്റഡ് നൽകിയ പരാതിയിൽ ആർബിേട്രറ്ററുടെ ഉത്തരവ് ചോദ്യംചെയ്ത് ബി.സി.സി.ഐ സമർപ്പിച്ച ഹരജിയിലാണ് ബോംബെ ഹൈകോടതിയുടെ നടപടി.
ഹൈകോടതി നിയമിച്ച ആർബിട്രേറ്റർ കഴിഞ്ഞവർഷം ജൂലൈയിലാണ് 4800 കോടി നഷ്ടപരിഹാരം ഡക്കാൻ ചാർജേഴ്സിന് നൽകാൻ ഉത്തരവിട്ടത്. ആർബിട്രേറ്ററുടെ തീർപ്പ് ചോദ്യം ചെയ്ത ഹരജി പരിഗണിച്ച ജസ്റ്റിസ് ഗൗതം പട്ടേൽ അധ്യക്ഷനായ ബെഞ്ച്, അന്യായമായ വിധിയാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.