ബുംറ, മന്ദാന ബി.സി.സി.ഐ താരങ്ങൾ; സമഗ്ര സംഭാവന പുരസ്കാരം സചിന്

ബുംറ, മന്ദാന ബി.സി.സി.ഐ താരങ്ങൾ; സമഗ്ര സംഭാവന പുരസ്കാരം സചിന്

മുംബൈ: 2023-24ൽ രാജ്യത്തെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പോളി ഉമ്രിഗർ പുരസ്കാരം പേസർ ജസ്പ്രീത് ബുംറക്ക്. കഴിഞ്ഞ ദിവസം ഐ.സി.സി താരമായും ടെസ്റ്റ് താരമായും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ബി.സി.സി.ഐ ആദരവും എത്തുന്നത്. വനിത താരമായി സ്മൃതി മന്ദാനയും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം നാല് ഏകദിന സെഞ്ച്വറികളടക്കം 743 റൺസ് നേടിയ താരം ഐ.സി.സി ഏകദിന താരമായിരുന്നു.

സമഗ്ര സംഭാവന പുരസ്കാരത്തിനുള്ള സി.കെ. നായിഡു പുരസ്കാരം ഇതിഹാസ താരം സചിൻ ടെണ്ടുൽകർക്കാണ്. രാജ്യത്തിനായി 664 മത്സരങ്ങൾ കളിച്ച മാസ്റ്റർ ബ്ലാസ്റ്റർ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസിന്റെ റെക്കോഡ് സ്വന്തം പേരിലാക്കിയാണ് കളി നിർത്തിയത്. 200 ടെസ്റ്റിലും 463 ഏകദിനങ്ങളിലും ഒരു ട്വന്റി20യിലുമാണ് കളിച്ചത്. ടെസ്റ്റിൽ 15,921ഉം ഏകദിനത്തിൽ 18,426ഉമാണ് സമ്പാദ്യം. 16ാം വയസ്സിൽ പാകിസ്താനെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം 2013ൽ വാംഖഡെ മൈതാനത്ത് കളിനിർത്തി.

Tags:    
News Summary - Bumrah, Mandana BCCI players; Overall contribution award to Sachin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.