മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആവേശം പടിവാതിലിലെത്തിനിൽക്കെ പത്തിൽ ഒമ്പത് ടീമുകളെയും നയിക്കാനൊരുങ്ങി സ്വദേശി ക്യാപ്റ്റന്മാർ. സൺ റൈസേഴ്സ് ഹൈദരാബാദിന് മാത്രമാണ് ഇക്കുറി വിദേശ നായകനുള്ളത് -പാറ്റ് കമ്മിൻസ്. ബാക്കി ഒമ്പത് സംഘങ്ങളെയും നയിക്കുന്നത് ഇന്ത്യക്കാരാണ്. ഹൈദരാബാദിന് പുറമെ ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് ടീമുകൾ ക്യാപ്റ്റന്മാരെ നിലനിർത്തിയപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഡൽഹി കാപിറ്റൽസ്, പഞ്ചാബ് കിങ്സ്, ലഖ്നോ സൂപ്പർ കിങ്സ് എന്നിവർ പുതിയ കപ്പിത്താന്മാരെ രംഗത്തിറക്കിയിരിക്കുകയാണ്.
ഋതുരാജ് ഗെയ്ക്വാദ്
(ചെന്നൈ സൂപ്പർ കിങ്സ്)
2019ൽ ചെന്നൈ ടീമിലെത്തിയ ഋതുരാജ് 2024 സീസൺ തുടങ്ങുന്നതിന് മുമ്പാണ് എം.എസ്. ധോണിയുടെ പകരക്കാരനായി നായകസ്ഥാനം ഏറ്റെടുക്കുന്നത്.
ആകെ മത്സരങ്ങൾ: 66
നായകനായി: 14
ജയം: 7
തോൽവി: 7
ടൈ/ഫലമില്ല: 0
ഋഷഭ് പന്ത്
(ലഖ്നോ സൂപ്പർ ജയന്റ്സ്)
ഡൽഹി കാപിറ്റൽസ് നായകനായിരുന്ന ഋഷഭ് പന്ത് 2025 മെഗാ ലേലത്തിലെ വിലയേറിയ താരമായാണ് ലഖ്നോ സൂപ്പർ ജയന്റ്സിലെത്തുന്നത്. തുടർന്ന് ക്യാപ്റ്റനായി നിയമിച്ചു.
ആകെ മത്സരങ്ങൾ: 111
നായകനായി: 43
ജയം: 23
തോൽവി: 19
ടൈ/ഫലമില്ല: 1
രജത് പാട്ടിദാർ
(റോയൽ ചലഞ്ചേഴ്സ് ബംഗളൂരു)
2021ൽ അരങ്ങേറിയ രജത് പാട്ടിദാർ ഫാഫ് ഡുപ്ലസിസിന് പകരക്കാരനായാണ് ആർ.സി.ബിയുടെ നായകനാവുന്നത്.
ആകെ മത്സരങ്ങൾ: 27
നായകനായി: 0
ജയം: 0
തോൽവി: 0
ടൈ/ഫലമില്ല: 0
അജിൻക്യ രഹാനെ
(കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)
ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന രഹാനെയാണ് നിലവിലെ ചാമ്പ്യന്മാർ ക്യാപ്റ്റൻസി ഏൽപിച്ചിരിക്കുന്നത്.
ആകെ മത്സരങ്ങൾ: 185
നായകനായി: 25
ജയം: 9
തോൽവി: 16
ടൈ/ഫലമില്ല: 0
ശുഭ്മൻ ഗിൽ
(ഗുജറാത്ത് ടൈറ്റൻസ്)
ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനായ ശുഭ്മൻ ഗിൽ 2024ലാണ് ഗുജറാത്ത് ടൈറ്റൻസ് നായകനാവുന്നത്.
ആകെ മത്സരങ്ങൾ: 103
നായകനായി: 14
ജയം: 5
തോൽവി: 7
ടൈ/ഫലമില്ല: 2
സഞ്ജു സാംസൺ
(രാജസ്ഥാൻ റോയൽസ്)
2021ൽ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസണിന് കീഴിൽ പിറ്റേ വർഷം ടീം ഫൈനലിലെത്തി റണ്ണറപ്പായി ഫിനിഷ് ചെയ്തു.
ആകെ മത്സരങ്ങൾ: 167
നായകനായി: 61
ജയം: 31
തോൽവി: 29
ടൈ/ഫലമില്ല: 1
ഹാർദിക് പാണ്ഡ്യ
(മുംബൈ ഇന്ത്യൻസ്)
2022ൽ ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ അരങ്ങേറ്റ സീസണിൽത്തന്നെ ചാമ്പ്യന്മാരാക്കി. 2024ൽ മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്ത്.
ആകെ മത്സരങ്ങൾ: 137
നായകനായി: 45
ജയം: 26
തോൽവി: 19
ടൈ/ഫലമില്ല: 0
ശ്രേയസ് അയ്യർ
(പഞ്ചാബ് കിങ്സ്)
2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്മാരാക്കിയ ശ്രേയസ് മെഗാ ലേലത്തിലൂടെ പഞ്ചാബ് കിങ്സിലെത്തി നായകനുമായി.
ആകെ മത്സരങ്ങൾ: 115
നായകനായി: 69
ജയം: 38
തോൽവി: 29
ടൈ/ഫലമില്ല: 2
അക്ഷർ പട്ടേൽ
(ഡൽഹി കാപിറ്റൽസ്)
2019 മുതൽ ഡൽഹി താരമായ അക്ഷർ പട്ടേലിനെ ഇക്കുറിയും ടീം നിലനിർത്തി. ഋഷഭ് പന്തിന്റെ പിൻഗാമിയായി നായകസ്ഥാനവും ലഭിച്ചു.
ആകെ മത്സരങ്ങൾ: 150
നായകനായി: 0
ജയം: 0
തോൽവി: 0
ടൈ/ഫലമില്ല: 0
പാറ്റ് കമ്മിൻസ്
(സൺ റൈസേഴ്സ് ഹൈദരാബാദ്)
ആസ്ട്രേലിയക്ക് ഏകദിന, ടെസ്റ്റ് ലോക കിരീടങ്ങൾ നേടിക്കൊടുത്ത ക്യാപ്റ്റനായ പാറ്റ് കമ്മിൻസ് ഇക്കുറിയും സൺ റൈസേഴ്സിനെ നയിക്കാനുണ്ട്.
ആകെ മത്സരങ്ങൾ: 58
നായകനായി: 14
ജയം: 8
തോൽവി: 6
ടൈ/ഫലമില്ല: 0
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.