അഹമ്മദാബാദ്: ബി.സി.സി.ഐ സെക്രട്ടറിയും അമിത് ഷായുടെ മകനുമായ ജയ്ഷാക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വിമർശനങ്ങളും നിറഞ്ഞു. ഐ.പി.എൽ ഫൈനൽ മത്സരത്തിനിടെ ജയ് ഷാ ഗാലറിയിൽ ഇരുന്ന് കാണിച്ച ആംഗ്യമാണ് ട്രോളുകളായി നിറഞ്ഞത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈക്ക് ജയിക്കാൻ 4 പന്തിൽ 12 റൺസുള്ളപ്പോഴാണ് ജയ്ഷാ മുഷ്ടി ചുരുട്ടി നെഞ്ചത്തിടിച്ച് ആഹ്ലാദം പങ്കുവെച്ചത്.
ഗുജറാത്ത് ജയിക്കുമെന്നുറപ്പിച്ചാണ് ബി.സി.സി.ഐ സെക്രട്ടറി കൂടിയായ ജയ് ഷാ പരിധിവിട്ട് ആഘോഷിച്ചതെന്ന് ചെന്നൈ ആരാധകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നു. എന്നാൽ, അപ്രതീക്ഷിത തോൽവി അദ്ദേഹത്തിനെതിരെ ട്രോളുകളായി നിറഞ്ഞു.
അതേസമയം, ബി.സി.സി.ഐ മുൻകൂട്ടി തയാറാക്കിയ തിരകഥയാണ് ഫൈനലിൽ കണ്ടെതെന്ന് ഒരുവിഭാഗം ക്രിക്കറ്റ് ആരാധകർ തുറന്നടിച്ചു. അത് സാക്ഷ്യപ്പെടുത്തുന്നതാണ് ജയ് ഷായുടെ നടപടിയെന്നും പറയുന്നു. ജഡേജ അടിക്കുമെന്നും ചെന്നൈ ജയിക്കുമെന്നും മുൻകൂട്ടി ജയ്ഷാക്ക് അറിയാമായിരുന്നുവെന്നും ആംഗ്യത്തിലൂടെ അതാണ് ഉദ്യേശിച്ചതെന്നുമായിരുന്നു വിമർശനം.
എന്നാൽ, ഐ.പി.എൽ കിരീടം ചെന്നൈക്ക് സമ്മാനിച്ച ശേഷം വിജയികൾക്കും പ്രതികൂല കാലാവസ്ഥയിലും ഗ്യാലറിയിലെത്തിയ കാണികൾക്കും ജയ് ഷാ അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.