ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ ഇപ്പോൾ പേസാക്രമണത്തിന് നേതൃത്വം നൽകുന്ന കാഗിസോ റബാദയെ തെൻറ പിൻഗാമിയായി പ്രഖ്യാപിച്ച് ബൗളിങ് ഇതിഹാസം ഡെയില്‍ സ്റ്റെയിന്‍. 439 ടെസ്റ്റ് വിക്കറ്റുകളെന്ന തെൻറ റെക്കോർഡ് റബാദയായിരിക്കും തകർക്കുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സ്റ്റെയിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. പരിക്ക് വലച്ചതിനെ തുടർന്ന് 38കാരനായ സ്റ്റെയ്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടീമിലെ സ്ഥിരം സാന്നിധ്യമാകാൻ സാധിച്ചിരുന്നില്ല.
റബാദയുടെ പ്രകടനത്തില്‍ തനിക്ക് മതിപ്പുണ്ടെന്ന് സ്റ്റെയിന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടയില്‍ മത്സരങ്ങള്‍ നടത്താന്‍ സാധിക്കുകയാണെങ്കില്‍ റബാദക്ക് തെൻറ റെക്കോര്‍ഡ് മറികടക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 'റബാദ വിക്കറ്റ് മെഷീനാണ്. തുടച്ചയായി മത്സരങ്ങള്‍ ലഭിക്കുകയാണങ്കില്‍ റബാദക്ക് ഒന്നാം നമ്പര്‍ താരമായി ഉയരാന്‍ നിഷ്പ്രയാസം സാധിക്കും' -സ്റ്റെയിന്‍ കൂട്ടിച്ചേർത്തു.
93 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 22.95 ശരാശരിയില്‍ 439 വിക്കറ്റുകളാണ് സ്റ്റെയിന്‍ ആകെ പിഴുതത്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരമായിരുന്ന ഷോണ്‍ പൊള്ളോക്കിെൻറ 421 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന റെക്കോർഡായിരുന്നു താരം തകർത്തത്. 2018ലായിരുന്നു പാകിസ്താനെതിരെ സ്റ്റെയിന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. എന്നാൽ, പിന്നീട് അധികകാലം താരത്തിന് ടീമിൽ തുടരാൻ സാധിച്ചിരുന്നില്ല. നിരന്തരം പരിക്ക് അലട്ടുകയായിരുന്നു. സ്റ്റെയിന്‍ അവസാനമായി അന്താരാഷ്ട്ര മത്സരം കളിക്കുന്നത് 2020 ഫെബ്രുവരിയിലാണ്. ലോക ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ഒന്നാമനായ റബാദക്ക് 47 ടെസ്റ്റുകളില്‍ നിന്ന് 22.75 ശരാശരിയില്‍ 213 വിക്കറ്റുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.