ദുബൈ: നിർണായകമായ േപ്ല ഓഫ് മത്സരത്തിൽ കൊൽകത്തയോട് നാലുവിക്കറ്റിന് പുറത്തായതിന്‍റെ മുഴുവൻ ദേഷ്യവും ബാംഗ്ലൂർ ആരാധകർ തീർത്തത് ഓസീസ് താരം ഡാനിയൽ ക്രിസ്റ്റ്യനോട്. താരത്തിന്‍റെ ഗർഭിണിയായ ഭാര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലും നിരവധി അധിക്ഷേപ പരാമർശങ്ങളാണ് ആരാധകർ ചൊരിഞ്ഞത്.
മത്സരത്തിൽ മോശം പ്രകടനമാണ് ഡാനിയൽ ക്രിസ്റ്റ്യൻ നടത്തിയത്. വെറും ഒരോവറും നാല് പന്തും മാത്രം എറിഞ്ഞ ഡാനിയൽ ക്രിസ്റ്റ്യൻ 29 റൺസ് വഴങ്ങിയതാണ് ബാംഗ്ലൂരിന്‍റെ തോൽവിക്ക് പ്രധാനകാരണമായത്. ഐ.പി.എല്ലിൽ ഈ സീസണിൽ ഒൻപത് മത്സരങ്ങളിൽ കളത്തിലിറങ്ങിയ ക്രിസ്റ്റ്യൻ വെറും 14 റൺസും നാലുവിക്കറ്റും മാത്രമാണ് നേടിയത്.
സൈബർ ആക്രമണത്തിന് പിന്നാലെ ഡാനിയൽ ക്രിസ്റ്റ്യൻ പോസ്റ്റ് ചെയ്തതിങ്ങനെ: '' എന്‍റെ പങ്കാളിയുടെ ഇൻസ്റ്റ ഗ്രാം പോസ്റ്റിലുള്ള കമന്‍റുകൾ നോക്കൂ. ഞാൻ ഇന്നലെ നന്നായി കളിച്ചില്ലെന്നത് ശരിയാണ്. പക്ഷേ എന്‍റെ ഭാര്യയെ ഇതിൽ നിന്നൊഴിവാക്കൂ''.
ഇതിനു പിന്നാലെ ബാംഗ്ലൂർ ആരാധകരുടെ ചെയ്തിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നു. ആരാധകരോട് സൗമ്യത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ടീം മാനേജ്മെന്റും താരങ്ങളും രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന മാലിന്യങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ആഹ്വാനം ചെയ്ത സൂപ്പർ താരം െഗ്ലൻ മാക്സ്വെൽ 'യഥാർഥ' ആരാധകർ നൽകിയ സ്േനഹത്തിന് നന്ദി പറയുകയും ചെയ്തു.
ഇതിന് പിന്നാലെ ആരാകരോട് അടങ്ങിയിരിക്കാൻ ആവശ്യപ്പെട്ട് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ഔദ്യോഗിക പേജും രംഗത്തെത്തി. ജയവും തോൽവിയും കളിയുടെ ഭാഗമാണെന്നും എല്ലാ താരങ്ങളും നിലവിലെ അവസ്ഥയിലെത്താൻ കഠിനാധ്വാനം ചെയ്തവരാണെന്നും പോസ്റ്റ് ചെയ്തു. തങ്ങൾ 100 ശതമാനവും ഡാനിയൽ ക്രിസ്റ്റ്യനൊപ്പമാണെന്നും കളിക്കാർക്കും അവരുടെ കുടുംബത്തിനുമെതിരെയുള്ള സൈബർ ആക്രമണം അംഗീകരിക്കാനാകില്ലെന്നും ആർ.സി.ബി വ്യക്തമാക്കി. ദിനേശ് കാർത്തികിന്‍റെ വിഡിയോ പോസ്റ്റ് ചെയ്ത് സൈബർ ആക്രമണങ്ങൾക്കെതിരെ കൊൽകത്ത നൈറ്റ് ൈറഡേഴ്സും പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.