ലണ്ടൻ: ഇംഗ്ലണ്ട്–ശ്രീലങ്ക രണ്ടാം ഏകദിനത്തിന്‍റെ കമന്‍ററിക്കിടെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്. 'ബാറ്റുകൾ അയൽവാസിയുടെ ഭാര്യയേപ്പോലെ'യാണ് എന്നായിരുന്നു കാർത്തിക്കിന്‍റെ കമന്‍റ്. ലൈംഗിക ചുവയുള്ള ഈ പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണുയർന്നത്. ഈ സാഹചര്യത്തിലാണ് മാപ്പുപറഞ്ഞ് താരം രംഗത്തെത്തിയത്.
'അന്ന് സംഭവിച്ചതിൽ എല്ലാവരോടും മാപ്പുചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനതിൽ ദുരുദ്ദേശ്യപരമായി ഒന്നും ലക്ഷ്യമിട്ടിരുന്നില്ല. പക്ഷേ, അത് കൈവിട്ടുപോയി. അതിന് എല്ലാവരോടും മാപ്പ് ചോദിക്കുന്നു. അത് പറഞ്ഞതിന് അമ്മയുടെയും ഭാര്യയുടെയും അരികിൽ നിന്ന് എനിക്ക് കണക്കിന് ശകാരം കിട്ടി. അങ്ങിനെ സംഭവിച്ചതിൽ എനിക്ക് ഖേദമുണ്ട്. ഇനി അത് ആവർത്തിക്കില്ല' -ഞായറാഴ്ച മൂന്നാം ഏകദoനത്തിന്‍റെ കമന്‍ററിക്കിടെ ദിനേശ് കാർത്തിക് പറഞ്ഞു.
Dinesh Karthik clearly not keen to have his Sky contract renewed ... pic.twitter.com/SYbEKH0Sae
— Jason Mellor (@jmelloruk1) July 1, 2021
ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിൽ നടക്കുന്ന പരമ്പരയിൽ സ്കൈ സ്പോർട്സിന്‍റെ കമന്റേറ്റർമാരുടെ പാനലിൽ അംഗമാണ് ദിനേശ്. മത്സരത്തിനിടെ മിക്ക ബാറ്റ്സ്മാൻമാർക്കും സ്വന്തം ബാറ്റിനേക്കാൾ ഉപയോഗിക്കാൻ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന് വിശദീകരിക്കാൻ ദിനേശ് പറഞ്ഞ ഉപമയാണ് വിവാദം സൃഷ്ടിച്ചത്. 'ബാറ്റ്സ്മാൻമാരിൽ ഏറിയ പങ്കിനും അവരുടെ സ്വന്തം ബാറ്റിനോട് അത്ര ഇഷ്ടമില്ല. അവർക്ക് കൂടുതൽ താൽപര്യം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകൾ അയൽക്കാരന്‍റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതൽ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും' – ഇതായിരുന്നു ദിനേശിന്‍റെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.