ന്യൂഡൽഹി: ഇംഗ്ലണ്ടിന് ലോകകപ്പ് കിരീടം സമ്മാനിച്ച ഒയിൻ മോർഗനെപ്പോലൊരു താരമുണ്ടായിട്ടും ശരാശരിക്കാരനായ ദിനേഷ് കാർത്തികിന് ക്യാപ്റ്റൻസി നൽകിയ കൊൽക്കത്ത ടീം തന്ത്രമാണ് ഇപ്പോൾ ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. മാച്ച് വിന്നിങ് ഇന്നിങ്സുകൾക്കും ബിഗ് ഹിറ്റുകൾക്കും പേരുകേട്ട ഇംഗ്ലീഷ് നായകനെ ക്രീസിലെത്തിക്കുന്നതിലും ബാറ്റിങ് ഒാർഡറിലും ബൗളിങ് സ്പെൽ നിർണയിക്കുന്നതിലുമായി അടിമുടി പിഴക്കുേമ്പാഴും കാർത്തികിൽ തന്നെയാണ് ടീം മാനേജ്മെൻറിെൻറ വിശ്വാസം.
ഏറ്റവും ഒടുവിൽ ഡൽഹിക്കെതിരെ 228 റൺസ് ലക്ഷ്യമിട്ടിറങ്ങിയ മത്സരത്തിൽ ഒയിൻ മോർഗൻ നാലോ അഞ്ചോ നമ്പറിൽ ക്രീസിൽ എത്തിയിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെയെന്ന് വിശ്വസിക്കുന്നവരാണ് അധികവും. ആറാം നമ്പറിലെത്തിയിട്ടും മോർഗനും രാഹുൽ ത്രിപാഠിയും അടിച്ചു കളിച്ചതിനാൽ തോൽവിയുടെ ഭാരം 18 റൺസിൽ ഒതുങ്ങി.
13ാം ഒാവറിൽ മോർഗൻ ക്രീസിലെത്തുേമ്പാൾ അഞ്ചിന് 118 റൺസ് എന്ന നിലയിലായിരുന്നു ടീം. ഒരറ്റത്ത് വിക്കറ്റ് വീഴുേമ്പാഴും അദ്ദേഹം ആഞ്ഞുവീശി. 18 പന്തിൽ അഞ്ച് സിക്സുമായി 44 റൺസ്. രാഹുൽ ത്രിപാഠിക്കൊപ്പം ഏഴാം വിക്കറ്റിൽ 78 റൺസ് നേടി. സീസണിലെ നാലു കളിയിൽ 16, 42*, 34*, 44 എന്നിങ്ങനെയാണ് മോർഗെൻറ സ്കോർ. അതേസമയം, അഞ്ചാം നമ്പറിലെത്തുന്ന ക്യാപ്റ്റൻ കാർത്തിക് നാല് കളിയിൽ നേടിയത് 37 റൺസ് മാത്രം (30, 0, 1, 6).
ശുഭ്മാൻ ഗിൽ, സുനിൽ നരെയ്ൻ, നിതീഷ് റാണ, ആന്ദ്രെ റസൽ, മോർഗൻ എന്നീ മികച്ച ബാറ്റ്സ്മാൻമാരും പാറ്റ് കമ്മിൻസ്, നാഗർകോട്ടി, ശിവം മാവി തുടങ്ങി മികച്ച ബൗളർമാരുമുള്ള ടീമിന് വിജയാവേശം പകരുന്ന ക്യാപ്റ്റനല്ല കാർത്തിക് എന്നാണ് വിമർശനം. കഴിഞ്ഞ സീസണിലും കാർത്തികിനു കീഴിൽ ടീം േപ്ല ഒാഫ് യോഗ്യത നേടിയില്ല. ഇക്കുറി പിഴവ് നേരേത്ത തിരുത്തിയാൽ കൊൽക്കത്തക്ക് ദുഃഖിക്കേണ്ടിവരില്ല.
-ഗൗതം ഗംഭീർ
-എസ്. ശ്രീശാന്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.