ഒാരോ െഎ.പി.എൽ സീസൺ കഴിയുേമ്പാഴും വിരൽ കടിച്ച്, താടിയും തടവി, കണ്ണും മിഴിച്ച് കളം വിടുന്ന വിരാട് കോഹ്ലി ഒരു കണ്ണീർ ചിത്രമാണ്. വ്യക്തിപരമായി നേട്ടങ്ങൾ കൊയ്തുകൂട്ടുേമ്പാഴും ക്യാപ്റ്റൻസിയിൽ അദ്ദേഹം തുടർച്ചയായി പരാജയപ്പെടുന്നു. ലോകോത്തര താരങ്ങളും മാച്ച് വിന്നർമാരും ഏറ്റവും മികച്ച യുവതാരങ്ങളുമെല്ലാം ടീമിലുണ്ടാവുേമ്പാഴും കോഹ്ലിയുടെ ടീം നിരന്തര തോൽവിയായി മാറുന്നു.
സമകാലികരായ എം.എസ്. ധോണിയും രോഹിത് ശർമയും കിരീടങ്ങൾ വാരിക്കൂട്ടുന്നു. തന്നെക്കാൾ ജൂനിയർമാരായ ശ്രേയസ് അയ്യരും കെ.എൽ. രാഹുലും മികച്ച ക്യാപ്റ്റന്മാരായി പേരെടുക്കുന്നു. അപ്പോഴാണ് ദേശീയ ടീം ക്യാപ്റ്റൻ െഎ.പി.എല്ലിൽ ആവർത്തിക്കുന്ന ദുരന്തമായി മാറുന്നത്. വെള്ളിയാഴ്ചത്തെ മത്സരത്തിൽ ഹൈദരാബാദിെനതിരെ ആറു വിക്കറ്റിന് തോൽവി വഴങ്ങി 13ാം സീസണിലും ബാംഗ്ലൂർ കിരീടമില്ലാതെ മടങ്ങുകയായി. മത്സരഫലം മാറിമറിയുന്ന സാഹചര്യത്തിൽ സമ്മർദങ്ങളെ നേരിടാനും ഫീൽഡിൽ സഹതാരങ്ങൾക്ക് പ്രചോദനമാവാനും കഴിയാത്ത കോഹ്ലിയെയാണ് െഎ.പി.എല്ലിൽ എന്നും കാണുന്നത്.
അതിെൻറ ഏറ്റവും നല്ല ഉദാഹരണമായിരുന്നു കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് ജയത്തിലേക്ക് നീങ്ങവെ 18ാം ഒാവറിൽ വില്യംസനെ ബൗണ്ടറി ലൈനിൽ ഉയർന്നുചാടി ദേവ്ദത്ത് പടിക്കൽ സിക്സർ തടഞ്ഞ ഫീൽഡിങ് ശ്രമം. ഒൗട്ടാക്കാനായില്ലെങ്കിലും അഞ്ചു റൺസ് തടയാൻ കഴിഞ്ഞു. ദേവദത്ത് പടിക്കലിെൻറ ഉജ്ജ്വല ഫീൽഡിങ്ങിനെ കമേൻററ്റർമാരും ബൗളർ നവദീപ് സെയ്നിയും അഭിനന്ദിച്ചപ്പോൾ, രൂക്ഷമായായിരുന്നു ക്യാപ്റ്റൻ കോഹ്ലിയുടെ പ്രതികരണം. ആ ദൃശ്യങ്ങൾ ടി.വി കാമറകൾ വീണ്ടും വീണ്ടും എടുത്തുകാണിച്ചു. നിർണായക സമയങ്ങളിൽ ധോണിയെയോ രോഹിതിനെയോ മോർഗനെയോ പോലെ സഹതാരങ്ങൾക്ക് പ്രോത്സാഹനം നൽകാനാവാതെ നായകൻ സ്കൂൾ ക്രിക്കറ്റ് നിലവാരത്തിലേക്ക് പോവുന്നതുതന്നെ ഏറ്റവും വലിയ തിരിച്ചടി.
2013ലാണ് കോഹ്ലി ബാംഗ്ലൂർ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. അതിന് മുമ്പുള്ള സീസണിൽ ഏതാനും മത്സരത്തിൽ ക്യാപ്റ്റനായെങ്കിലും സ്ഥിരനിയമനം പിന്നീടായിരുന്നു. െഎ.പി.എല്ലിൽ ധോണിക്കും (177) ഗംഭീറിനും (129) ശേഷം ഏറ്റവും കൂടുതൽ മത്സരം നയിച്ച ക്യാപ്റ്റനാണ് കോഹ്ലി (112). കഴിഞ്ഞ എട്ടു സീസണിനിടെ ഒരുതവണ മാത്രമേ ടീം ഫൈനലിൽ കടന്നുള്ളൂ (2016). കോഹ്ലി മൂന്നു സെഞ്ച്വറി നേടി വിസ്മയിപ്പിച്ച സീസണിൽ ഫൈനലിൽ ഹൈദരാബാദിനോട് തോറ്റു. 2015, 2020 േപ്ല ഒാഫ് പ്രവേശനമാണ് ഭേദപ്പെട്ട മറ്റു പ്രകടനം. കഴിഞ്ഞ സീസണിൽ ലീഗ് റൗണ്ടിൽ എട്ടാം സ്ഥാനത്തായിരുന്നു കോഹ്ലിയുടെ ബാംഗ്ലൂർ.
എബി ഡിവില്ലിയേഴ്സ്, മാർകസ് സ്റ്റോയിണിസ്, ക്രിസ് ഗെയ്ൽ, ഡാനിയേൽ വെട്ടാേറി, സഹീർ ഖാൻ, ഷെയ്ൻ വാട്സൻ തുടങ്ങിയ സൂപ്പർ താരങ്ങൾ അടങ്ങിയ ടീമിനെ പലകാലങ്ങളിലായി നയിച്ചിട്ടും കോഹ്ലിക്ക് കപ്പിലേക്ക് നയിക്കാനാവുന്നില്ലെന്നത് ഒരു ക്യാപ്റ്റെൻറ വലിയ പരാജയം തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.