ആലപ്പുഴ: മുൻ കേരള രഞ്ജി താരം എം. സുരേഷ് കുമാറിനെ (48) ആലപ്പുഴ പഴവീട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുൻ ഇന്ത്യൻ അണ്ടർ 19 താരം കൂടിയായിരുന്ന അദ്ദേഹം സുഹൃത്തുക്കൾക്കിടയിൽ ഉമ്രി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. റെയിൽവേയിൽ ജോലി ചെയ്തു വരികയായിരുന്നു
മികച്ച ഓഫ് സ്പിന്നർ എന്ന് പേരെടുത്ത സുരേഷ് കുമാർ കേരളത്തിനായി ഒട്ടേറെ മത്സരങ്ങളിൽ ബാറ്റു കൊണ്ടും മികച്ച പ്രകടനം നടത്തിയ താരമാണ്. 1990-ൽ രാഹുൽ ദ്രാവിഡിെൻറ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ അണ്ടർ-19 ടീമിൽ അംഗമായിരുന്നു. മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളെമിങ്ങും ഡിയോൺ നാഷും ഉൾപ്പെട്ട കിവീസ് യുവനിരയ്ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്.
72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി ഒരു സെഞ്ച്വറിയടക്കം 1657 റൺസും 196 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏഴ് അർധ സെഞ്ച്വറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 433 റൺസും 52 വിക്കറ്റുകളും സ്വന്തമാക്കി. 1994-95 രഞ്ജി സീസണിൽ തമിഴ്നാടിനെ ആദ്യമായി കീഴടക്കിയ കേരള രഞ്ജി ട്രോഫി ടീമിലെ പ്രധാന താരമായിരുന്നു സുരേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.