രോഹിത് ശർമയുടെ പിൻഗാമിയായി ഇന്ത്യൻ ടെസ്റ്റ് ടീമിനെ നായകനായി ആരെ നിയോഗിക്കുമെന്ന കാര്യത്തിൽ ബി.സി.സി.ഐയിൽ വ്യത്യസ്ത അഭിപ്രായമെന്ന് റിപ്പോർട്ട്. വിഷയത്തിൽ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൻ അജിത് അഗാർക്കറിനും വ്യത്യസ്ത നിലപാടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. യുവ ഓപ്പണർ യശസ്വി ജയ്സ്വാളിനെ ക്യാപ്റ്റനാക്കാനാണ് ഗംഭീറിന് താത്പര്യം. എന്നാൽ സെലക്ഷൻ കമ്മിറ്റി ആ സ്ഥാനത്തേക്ക് ഋഷഭ് പന്ത് വരണമെന്ന നിലപാടിലാണ്.
പേസ് ബൗളർ ജസ്പ്രീത് ബുംറ അടുത്ത നായകനായേക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ തുടർച്ചയായി പരിക്കേൽക്കുന്നതിനാലാണ് മാറി ചിന്തിക്കുന്നത്. ബുംറ നായകനായാലും വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഭാവിയുള്ള താരത്തെ കൊണ്ടുവരികയും പിന്നീട് ബുംറയുടെ പിൻഗാമിയായി വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നായകനാക്കി വളർത്തുക എന്നാണ് ഗംഭീറിന്‍റെ പദ്ധതി. ഇതിന് ഗംഭീറിന് ആവശ്യം ജയ്സ്വാളിനെയാണെങ്കിലും ബോർഡിന് താത്പര്യം പന്തിനെയാണ്.
കഴിഞ്ഞ ദിവസം ആസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യയുടെ പ്രകടനം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങളും ചർച്ചയായത്. ബി.സി.സി.ഐ അധ്യക്ഷൻ റോജർ ബിന്നിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ഗംഭീറും രോഹിതും അഗാർക്കറുമെല്ലാം പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.