ചെന്നൈ പേടിക്കണം...; ഹർദിക് പാണ്ഡ്യ ഐ.പി.എൽ ഫൈനലുകളിൽ തോൽവിയറിഞ്ഞിട്ടില്ല....

നിലവിലെ ചാംപ്യൻമാരായ ഗുജറാത്ത് ടൈറ്റാൻസും നാല് തവണ കിരീടം നേടിയ കരുത്തരായ ചെന്നൈ സൂപ്പർ കിങ്സും ഐ.പി.എൽ പതിനാറാം സീസണിന്റെ കലാശപ്പോരിൽ കൊമ്പുകോർക്കാൻ ഒരുങ്ങുകയാണ്. മോശം തുടക്കമായിട്ടും സീസണിൽ വമ്പൻ തിരിച്ചുവരവ് നടത്തി ഞെട്ടിച്ച ടീമാണ് ചെന്നൈ. എന്നാൽ, പോയിന്റ് പട്ടികയിൽ ഒന്നാമൻമാരായാണ് ഗുജറാത്ത് പ്ലേഓഫിലെത്തുന്നത്.

ഐ.പി.എൽ കരിയറിലെ തന്റെ ആറാമത്തെ ഫൈനലാണ് ഇന്ന് ഹർദിക് പാണ്ഡ്യ കളിക്കാൻ പോകുന്നത്. ഗുജറാത്ത് ടൈറ്റാൻസിന്റെ നായകനായി തുടർച്ചയായ രണ്ടാമത്തെ ​ഫൈനലാണിത്. 2015, 2017, 2019, 2020 സീസണുകളിൽ മുംബൈ ഇന്ത്യൻസ് ഫൈനൽ കളിച്ചപ്പോൾ പാണ്ഡ്യ ടീമിലുണ്ടായിരുന്നു. അന്ന് ജയം മുംബൈക്കൊപ്പമായിരുന്നു. കലാശപ്പോരുകളിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ലാത്ത പാണ്ഡ്യ ​ചെന്നൈ സൂപ്പർ കിങ്സിനെതിരെയും അത് തുടരാനാണ് ലക്ഷ്യമിടുന്നത്.

അതേസമയം, ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ 15 റൺസിന് തോൽപ്പിച്ചാണ് ചെന്നൈ ഫൈനൽ ടിക്കറ്റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 172 റൺസായിരുന്നു എടുത്തത്. ഗുജറാത്തിനെ 157 റൺസിന് ധോണിയും സംഘവും കൂടാരം കയറ്റുകയും ചെയ്തു. ധോണിയുടെ മികച്ച ക്യാപ്റ്റൻസിയാണ് ചെന്നൈക്ക് ഇപ്പോഴും തുണയാകുന്നത്. ഇന്ന് ജയിച്ചാൽ, ഐ.പി.എൽ കിരീട നേട്ടത്തിൽ മുംബൈക്കൊപ്പമെത്താൻ (അഞ്ച് കിരീടം) ചെന്നൈക്ക് സാധിക്കും.

Tags:    
News Summary - Hardik Pandya has never lost an IPL final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.