ന്യൂഡൽഹി: തുടർച്ചയായ രണ്ടാം സീസണിലും അവസാന നിമിഷം ഐ.പി.എല്ലിൽ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്കിന് വിലക്ക്. രണ്ട് സീസണുകളിലേക്കാണ് നടപടി.
2025ലും 26ലും താരത്തിന് ഐ.പി.എല്ലിൽ കളിക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വൃത്തങ്ങൾ അറിയിച്ചു. അന്താരാഷ്ട്ര കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പിന്മാറുന്നുവെന്ന് കഴിഞ്ഞ ദിവസം അറിയിച്ച ഡൽഹി കാപിറ്റൽസ് താരം ആരാധകരോട് ക്ഷമാപണവും നടത്തിയിരുന്നു.
മുത്തശ്ശിയുടെ മരണത്തെത്തുടർന്നാണ് കഴിഞ്ഞ സീസണിൽ പിന്മാറിയത്. പരിക്ക് ഒഴികെയുള്ള കാരണത്താൽ തുടർച്ചയായ രണ്ട് സീസണുകളിൽ മാറിനിന്നതിനാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.