െഎ.പി.എൽ മത്സരങ്ങൾ പുരോഗമിക്കുേമ്പാൾ പ്രമുഖ താരങ്ങളിൽ പലരും ഫോം കണ്ടെത്താൻ കഴിയാതെ കിതക്കുകയാണ്. എന്നാൽ ചില യുവതാരങ്ങൾ ഗംഭീര ബാറ്റിങ്ങും ബൗളിങ്ങുമൊക്കെയായി ടൂർണമെൻറിെൻറ ഹരം വാനോളമുയർത്തുകയും ചെയ്യുന്നുണ്ട്.
താൻ ഇന്ത്യൻ പ്രീമിയർ ലീഗിെൻറ ഇൗ സീസൺ മുതൽ രാജസ്ഥാൻ റോയൽസ് ആരാധികയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ മിന്നും താരമായ സ്മൃതി മന്ദാന. റോയൽസിനെ തെരഞ്ഞെടുക്കാൻ മന്ദാനക്ക് വ്യക്തമായ കാരണവുമുണ്ട്. മലയാളി വെടിക്കെട്ട് താരം സഞ്ജു സാംസണിെൻറ പവർ ഹിറ്റിങ് മൂലമാണ് താൻ രാജസ്ഥാനെ പിന്തുണക്കാൻ തുടങ്ങിയതെന്ന് താരം ഇന്ത്യാ ടുഡേയോട് പറഞ്ഞു.
'ചെറുപ്പക്കാർ ബാറ്റ് ചെയ്യുന്ന രീതി കാണുന്നത് വളരെ പ്രചോദനമാണ്. സഞ്ജുവിെൻറ ബാറ്റിങ് രീതി കണ്ടതോടെ ഞാൻ അദ്ദേഹത്തിെൻറ വലിയ ആരാധികയായി മാറി. സഞ്ജു കാരണം ഞാൻ ഇപ്പോൾ രാജസ്ഥാൻ ടീമിനെയാണ് പിന്തുണക്കുന്നത്. അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി വന്യമാണ്. നന്നായി ബാറ്റ് ചെയ്യുന്ന എല്ലാവരിൽ നിന്നും പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'. -മന്ദാന വ്യക്തമാക്കി.
എല്ലാ മത്സരങ്ങളും വിടാതെ കാണാറുണ്ടെന്നും ഒരു ടീമിന് മാത്രമായി പിന്തുണക്കാനാകില്ലെന്നും പറഞ്ഞ താരം താൻ എം.എസ് ധോണി, വിരാട് കോഹ്ലി, എബി ഡിവില്ലേഴ്സ്, രോഹിത് ശർമ എന്നീ താരങ്ങളുടെ ബാറ്റിങ്ങും ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.