ദുബൈ: സമീപകാലത്തെ ഇന്ത്യൻ തേരോട്ടങ്ങളിൽ മുന്നിൽനിന്ന ദിനേഷ് കാർത്തിക്കിന് ഐ.സി.സി റാങ്കിങ്ങിൽ കുതിച്ചുചാട്ടം. ട്വന്റി20യിൽ 108 റാങ്കുകൾ കടന്ന് കാർത്തിക് 87ലെത്തിയപ്പോൾ ഇശാൻ കിഷൻ ആദ്യ 10ലേക്കും കയറി. ബാറ്റിങ്ങിൽ പാക് നായകൻ ബാബർ അഅ്സം തന്നെയാണ് ഒന്നാമത്. ആദ്യ 10ൽ ഇന്ത്യയിൽനിന്ന് ഇശാൻ കിഷൻ മാത്രമാണുള്ളത്.
ബൗളർമാരിൽ ജോഷ് ഹാസൽവുഡാണ് ഒന്നാമൻ. അഫ്ഗാന്റെ റാശിദ് ഖാനും (മൂന്നാം റാങ്ക്) ശ്രീലങ്കയുടെ വനിന്ദു ഹസരക്‍യും (ആറ്) ആദ്യ 10ലേക്ക് കയറിയപ്പോൾ ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജദേജ ഒന്നാം സ്ഥാനം നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.