ക്രിക്കറ്റി​െൻറ മാന്യതക്ക്​ നിരക്കാത്തതൊന്നുമല്ല; എന്നാലും, എ​െൻറ ടീമിലെ ബൗളർ അത്​ ചെയ്യരുത്​ -ദിനേശ്​ കാർത്തിക്ക്​

ദുബൈ: ​െഎ.പി.എൽ കഴിഞ്ഞ സീസണിൽ മങ്കാദ്​ ചെയ്​ത്​ എതിർ ടീമിലെ താരത്തെ പുറത്താക്കിയതിന് ഏറെ​ പഴികേട്ട താരമാണ്​ രവിചന്ദ്ര അശ്വിൻ. കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കളിക്കവെയാണ് ബൗളിങ്ങിനിടെ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദ് ചെയ്ത് പുറത്താക്കിയത്​. അത്​ കളിയുടെ ഗതി തന്നെ മാറ്റുകയും പിന്നാലെ രാജസ്ഥാൻ തോൽവിയേറ്റുവാങ്ങുകയും ചെയ്​തിരുന്നു.

ക്രിക്കറ്റി​െൻറ മാന്യതക്ക്​ ചേർന്നതല്ലെന്നും ചതിയാണെന്നുമടക്കമുള്ള ചർച്ചകളായിരുന്നു മങ്കാദിങ്ങിനെ കുറിച്ച്​ ഉയർന്നുവന്നത്​. ഇൗ സീസൺ ​െഎ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിന്​ വേണ്ടിയാണ്​ അശ്വിൻ കളിക്കുന്നത്​. എന്നാൽ മങ്കാദിങ്ങിനോട്​ വലിയ 'നോ' പറഞ്ഞിരിക്കുകയാണ്​ ഡൽഹിയുടെ പരിശീലകനായ റിക്കി പോണ്ടിങ്​. മങ്കാദിങ്​ മാന്യതക്ക് ചേര്‍ന്നതല്ലെന്നും താന്‍ കോച്ചായിരിക്കുന്നിടത്തോളം ഒരു ബാറ്റ്‌സ്മാനെയും അത്തരത്തിൽ പുറത്താക്കാൻ അശ്വിനെ അനുവദിക്കില്ലെന്നും​ പോണ്ടിങ്​ വ്യക്​തമാക്കി​.

എന്നാൽ, ഇക്കാര്യത്തിൽ അഭിപ്രായവുമായി എത്തിയിരിക്കുകയാണ്​​ കൊൽക്കത്ത നൈറ്റ്​ റൈഡേർസ്​ നായകൻ ദിനേശ്​ കാർത്തിക്ക്​. ക്രിക്കറ്റി​െൻറ പരിശുദ്ധിക്ക്​ എതിരായ ഒന്നാണ്​ മങ്കാദിങ്​ എന്ന്​ തോന്നിയിട്ടില്ലെന്ന്​ കാർത്തിക്ക്​ പറഞ്ഞു. 'മങ്കാദിങ് വിക്കറ്റുകള്‍ ക്രിക്കറ്റി​െൻറ മാന്യതക്ക്​ നിരക്കാത്ത ഒന്നായി എനിക്ക്​ തോന്നിയിട്ടില്ല. ബാറ്റ്‌സ്മാന്‍ അനുവാദമില്ലാതെ ഏതൊക്കെ സമയത്ത് ക്രീസിന്​ പുറത്തിറങ്ങുന്നുവോ അപ്പോഴൊക്കെ പുറത്താക്കാനുള്ള സ്വാതന്ത്ര്യം ബൗളര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കുമുണ്ട്.

ഇത്തരം സംഭവങ്ങള്‍ നിയമത്തിന് അനുസൃതമായിരിക്കണം. അതുപോലെ ഒരാളെ പുറത്താക്കേണ്ടതുണ്ടോ എന്നതിനെ കുറിച്ച്​ നായകനാണ്​ ആലോചിച്ച് തീരുമാനമെടുക്കേണ്ടത്​. ബൗളറോ അംപയറോ അല്ല. പന്തെറിയുന്ന സമയത്ത് ബാറ്റ്‌സ്മാന്‍ എന്തായാലും ക്രീസില്‍ തന്നെ വേണം. ക്രീസിന് പുറത്താണെങ്കില്‍ ബൗളര്‍ക്ക് പുറത്താക്കാം. ബാറ്റ്‌സ്മാന്‍ പുറത്തുപോകുന്നതിന് മുമ്പ് ആലോചിക്കണമെന്ന് മാത്രം. -കാർത്തിക്ക്​ വ്യക്​തമാക്കി.

അതേസമയം, ത​െൻറ ടീമിലെ ഒരു ബൗളറാണ് ഇത്തരത്തില്‍ ബാറ്റ്‌സ്മാനെ പുറത്താക്കുന്നതെങ്കില്‍ സമ്മതിക്കില്ലെന്നും കാര്‍ത്തിക് പറഞ്ഞു. ''എ​െൻറ ടീമിൽ അങ്ങനെ സംഭവിച്ചാൽ ഞാന്‍ ബാറ്റ്‌സ്മാനോട് ക്രീസില്‍ തന്നെ തുടരാന്‍ പറയും. ഇത്തരം പുറത്താകലുകള്‍ അനാവശ്യമായി കാര്യമാണ്. അല്ലാതെ ബാറ്റ്‌സ്മാനെ പുറത്താക്കുനുള്ള കഴിവ്​ എ​െൻറ ടീമിലെ ബൗളർമാർക്കുണ്ട്​.'' -കാര്‍ത്തിക് കൂട്ടിച്ചേർത്തു.

Tags:    
News Summary - If my bowler does it, I won’t accept it as a dismissal Dinesh Karthik on Mankad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.