തകർന്നടിഞ്ഞ്​ ഇന്ത്യൻ ബാറ്റിങ്​; നിശബ്​ദമായി ദുബൈ സ്​റ്റേഡിയം

ദുബൈ: ശ്​മശാന മൂകമായ ദുബൈ സ്​റ്റേഡിയത്തിൽ നിർണായക മത്സരത്തിൽ തകർന്നടിഞ്ഞ്​ ഇന്ത്യൻ ബാറ്റിങ്​ നിര. ടോസ്​ നഷ്​ടമായത്​ മുതൽ ഒന്നും ശരിയാകാതിരുന്ന ഇന്ത്യയെ കിവി ബൗളർമാർ അക്ഷരാർഥത്തിൽ വരിഞ്ഞുകെട്ടി. സമ്മർദത്തിനനുസരിച്ച്​ ബാറ്റുവീശാതിരുന്ന ഇന്ത്യൻ ബാറ്റ്​സ്​മാൻ പലപ്പോഴും വിക്കറ്റുകൾ അനാവശ്യമായി വലിച്ചെറിയുകയായിരുന്നു. ഒച്ചിഴയും വേഗത്തിൽ ഇഴഞ്ഞുനീങ്ങിയ ഇന്ത്യൻ ഇന്നിങ്​സ്​ നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ്​ നഷ്​ടത്തിൽ 110 റൺസാണ്​ കൂട്ടിച്ചേർത്തത്​. ന്യൂസിലാൻഡിനായി ട്രെന്‍റ്​ ബോൾട്ട്​ മൂന്നും ഇഷ്​ സോധി രണ്ടും വിക്കറ്റുകൾ വീഴ്​ത്തി. ഓരോ വിക്കറ്റുകളുമായി ടിം സൗത്തിയും ആദം മിൽനെയും കൂട്ടുചേർന്നപ്പോൾ നാലോവറിൽ 15 റൺസ്​ മാത്രം വഴങ്ങിയ മിച്ചൽ സാന്‍റ്​നർ തന്‍റെ ജോലി വൃത്തിയായി ചെയ്​തു.

രോഹിത്​ ശർമക്ക്​ പകരം ഇഷാൻ കിഷനാണ്​ ഓപ്പണറായെത്തിയത്​. ടീം സ്​കോർ നിൽക്കേ ട്രെന്‍റ്​ ബോൾട്ടിന്‍റെ പന്തിൽ ഡാരിൽ മിച്ചലിന്​ പിടികൊടുത്ത്​ ഇഷാൻ കിഷനാണ്​ (എട്ടു പന്തിൽ നാല്​) ആദ്യം പുറത്തായത്​. തൊട്ടടുത്ത പന്തിൽ രോഹിത്​ ഉയർത്തിയടിച്ച പന്ത്​ അനായാസം കൈപ്പിടിയിലൊതുക്കാവുന്ന പന്ത്​ ആദം മിൽനേ കൈവി​ട്ടെങ്കിലും ആശ്വാസം അധികം നീണ്ടില്ല. വൈകാതെ സൗത്തിയുടെ പന്തിൽ ഡാരിൽ മിച്ചലിന്​ പിടികൊടുത്ത്​ കെ.എൽ രാഹുലും മടങ്ങി (16 പന്തിൽ 18). നല്ല ​ടച്ചിലെന്ന്​ തോന്നിച്ച രോഹിതായിരുന്നു അടുത്ത ഇര. ഇഷ്​​ സോധിയുടെ പന്തിൽ ഗപ്​റ്റിലിന്​ പിടികൊടുത്ത്​ രോഹിതും (14 പന്തിൽ 14) തിരിഞ്ഞു നടന്നു.

ക്രീസിലെത്തിയത്​ മുതൽ താളം കണ്ടെത്താൻ വിഷമിച്ച വിരാട്​ കോഹ്​ലി (17 പന്തിൽ 9) സോധിയുടെ പന്തിൽ ബോൾട്ടിന്​ പിടികൊടുത്ത്​ മടങ്ങിയതോടെ ഗാലറി നിശബ്​ദമായി. വമ്പനടികൾക്ക്​ കെൽപ്പുള്ള റിഷഭ്​ പന്തും ഹർദിക്​ പാണ്ഡ്യയും ക്രീസിലുള്ളതിനാൽ തന്നെ ഇന്ത്യഎപ്പോഴും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. അതും സംഭവിച്ചില്ല. റിഷഭ്​ പന്തും (19 പന്തിൽ 12), ഹർദിക്​ പാണ്ഡ്യയും (24 പന്തിൽ 23) പുറത്തായി. 19 പന്തിൽ 26 റൺസുമായി അവസാന ഓവറുകളിൽ നടത്തിയ ചെറുത്തുനിൽപ്പാണ്​ ഇന്ത്യൻ സ്​കോർ 100 കടത്തിയത്​.

Tags:    
News Summary - IND vs NZ Live Cricket Score

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.