അഹമ്മദാബാദ്: മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരായ പരമ്പരയിലെ നാലാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ജസ്പ്രീത് ബുംറക്ക് പകരം മുഹമ്മദ് സിറാജാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. മൂന്ന് ടെസ്റ്റുകൾ പിന്നിട്ടപ്പോൾ 2-1ന് ഇന്ത്യ മുന്നിലാണ്.
മത്സരം നാല് ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 10 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സാക് ക്രൗളി (മൂന്ന്), ഡോം സിബ്ലി (രണ്ട്) എന്നിവരാണ് ക്രീസിൽ.
തോൽക്കാതെ പിടിച്ചുനിന്നാൽ ഇന്ത്യക്ക് ജൂണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിെൻറ ഫൈനലിലേക്ക് പാസ്മാർക്ക് ഉറപ്പ്. നാലാം ടെസ്റ്റിലെ സമനിലകൊണ്ട് കോഹ്ലിയും സംഘവും സേഫ്സോണിലാവുമെങ്കിലും അറ്റാക്കിങ് മൂഡിലാണ് ടീം ഇന്ത്യ. മൊട്ടേരയിലെ പിങ്ക് ബാൾ ടെസ്റ്റിൽ ഒന്നര ദിനംകൊണ്ട് ഇംഗ്ലീഷുകാരെ ചുരുട്ടിക്കെട്ടി വൻജയം കുറിച്ചതിെൻറ ആവേശം നിലനിൽക്കണമെങ്കിൽ അതേ സ്റ്റേഡിയത്തിലെ പുതിയ പിച്ചിലും വിജയം ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.