ഓവൽ: ലോവർ മിഡിൽ ഓർഡറും വാലറ്റവും നിന്നുകത്തിയപ്പോൾ ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് നിർണായകമായ ഒന്നാമിന്നിങ്സ് ലീഡ്. 99 റൺസ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്സിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 43 റൺസ് എന്ന നിലയിലാണ്. 20 റൺസുമായി രോഹിത് ശർമയും 22 റൺസുമായി കെ.എൽ രാഹുലുമാണ് ക്രീസിൽ. മൂന്നാംദിവസം പരമാവധി റൺസ് ചേർത്ത് മറ്റൊരു അട്ടിമറിക്കാവും ഇന്ത്യൻ ശ്രമം. അതേ സമയം ഇന്ത്യക്ക് ബാറ്റിങ്ങിൽ പിഴച്ചാൽ ഇംഗ്ലീഷുകാർക്ക് കാര്യങ്ങൾ എളുപ്പമാകും.
മുൻനിരയെ മെരുക്കിയ ശേഷമാണ് ഇന്ത്യൻ പന്തേറുകാർക്ക് പിഴച്ചത്. 62 റൺസിനിടെ ഇന്ത്യൻ ബൗളർമാർ അഞ്ചു വിക്കറ്റ് പിഴുതശേഷമായിരുന്നു ഇംഗ്ലണ്ടിെൻറ ചെറുത്തുനിൽപ്പ്. ഒടുവിൽ 290 റൺസ് നേടി ഔൾഔട്ടാവുേമ്പാഴേക്കും നിർണായകമായ 99 റൺസ് ലീഡ് ആതിഥേയർ കരസ്ഥമാക്കിയിരുന്നു.81 റൺസടിച്ച ഒലിവർ പോപിെൻറയും 50 റൺസ് നേടിയ ക്രിസ് വോക്സിെൻറയും നേതൃത്വത്തിലായിരുന്നു ഇംഗ്ലണ്ടിെൻറ ഉയിർത്തെഴുന്നേൽപ്പ്. ജോണി ബെയർസ്റ്റോയും (37) മുഈൻ അലിയും (35) പിന്തുണ നൽകിയതോടെ അവസാന അഞ്ചു വിക്കറ്റ് കൂട്ടുകെട്ടുകളിൽ പിറന്നത് 128 റൺസ്.
ഇന്ത്യയെ 191ന് പുറത്താക്കിയ ശേഷം മൂന്നിന് 53 എന്ന നിലയിൽ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനെ തുടക്കത്തിലേ ഉമേഷ് യാദവ് ഞെട്ടിച്ചു. പത്ത് റൺസ് ചേർക്കുേമ്പാഴേക്കും നൈറ്റ്വാച്ച്മാൻ ക്രെയ്ഗ് ഓവർട്ടണിനെയും (1) ഡേവിഡ് മലാനെയും (31) മടക്കിയ ഉമേഷ് ഇംഗ്ലണ്ടിനെ അഞ്ചിന് 62 എന്ന നിലയിലേക്ക് തള്ളിയിട്ടു.
ഇതോടെ ലീഡ് സ്വപ്നം കണ്ട വിരാട് കോഹ്ലിയെയും സംഘത്തെയും നിരാശരാക്കി പോപും ബെയർസ്റ്റോയും ബാറ്റേന്തിയതോടെ ഇംഗ്ലണ്ട് സ്കോർ ഇടതടവില്ലാതെ ചലിച്ചു. ആറാം വിക്കറ്റിൽ 91 റൺസ് കൂട്ടുകെട്ടുമായാണ് ഇവർ തിരിച്ചടിച്ചത്. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ചത് മുതലാക്കിയ പോപ് 159 പന്തിൽ ആറു ബൗണ്ടറിയടക്കമാണ് 81ലെത്തിയത്. ബെയർസ്റ്റോ 77 പന്തിൽ ഏഴു ഫോർ പായിച്ചു. ഒടുവിൽ ബെയർസ്റ്റോയെ വിക്കറ്റിനുമുന്നിൽ കുടുക്കി മുഹമ്മദ് സിറാജാണ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ, പിന്നാലെയെത്തിയ മുഈനും പിടിച്ചുനിന്നതോടെ ഇന്ത്യ വീണ്ടും വിയർത്തു. 71 പന്തിൽ ഏഴു ബൗണ്ടറിയടിച്ച മുഈനും പോപും ചേർന്ന് സ്കോർ 222ലെത്തിച്ചു. രവീന്ദ്ര ജേദജയെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിൽ മുഈൻ പുറത്തായതോടെയാണ് ഇന്ത്യക്ക് ശ്വാസം വീണത്. പിന്നീട് വോക്സിെൻറ ഊഴമായിരുന്നു. ഏകദിന ശൈലിയിൽ ബാറ്റുവീശിയ വോക്സ് ബൗണ്ടറികളുടെ മാലപ്പടക്കം (11 എണ്ണം) തീർത്താണ് ഇംഗ്ലണ്ടിെൻറ ലീഡ് നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.