കാൺപൂർ: ഇന്ത്യ ന്യൂസിലൻഡ് കാൺപൂർ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അഞ്ചാം ദിനം ഏകദേശം 40 ഓവർ മാത്രം ശേഷിക്കേ എന്തും സംഭവിക്കാമെന്ന നിലയിലാണ് കാര്യങ്ങൾ.164 റൺസ് കൂടി നേടാനായാൽ കിവീസിന് പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താം. അതേ സമയം ഏഴുവിക്കറ്റ് കൂടി നേടാനായാൽ ഇന്ത്യക്കും വെന്നിക്കൊടി പാറിക്കാം. നായകൻ കെയ്ൻ വില്യംസണും (22) റോസ് ടെയ്ലറുമാണ് (പൂജ്യം) ക്രീസിൽ.
അവസാന ദിവസം ഒമ്പത് വിക്കറ്റ് കൈയിലിരിക്കേ 280 റൺസ് ലക്ഷ്യമിട്ടാണ് ന്യൂസിലൻഡിന് ക്രീസിലെത്തിയത്. ടോം ലഥാമും (4) വില്യം സേമാർവില്ലുമായിരുന്നു (0) പാഡുകെട്ടി ഇറങ്ങിയത്. ആദ്യ സെഷനിൽ തന്നെ വിക്കറ്റ് വീഴ്ത്തി സന്ദർശകരെ സമ്മർദത്തിലാക്കാമെന്നുള്ള ഇന്ത്യയുടെ ആഗ്രഹം പക്ഷേ പൂവണിഞ്ഞില്ല. ആദ്യ സെഷനിൽ ഇന്ത്യൻ ബൗളർമാരെ കിവികൾ സധൈരയം നേരിട്ടു. ഉച്ചഭക്ഷണത്തിന് പിരിയുേമ്പാൾ ഒന്നിന് 79 റൺസെന്ന നിലയിലായിരുന്നു സന്ദർശകർ.
എന്നാൽ ലഞ്ച് കഴിഞ്ഞെത്തിയ ആദ്യ ഓവറിൽ തന്നെ സോമർവിലിനെ (36) ശുഭ്മാൻ ഗില്ലിന്‍റെ കൈകളിലെത്തിച്ച് ഉമേഷ് യാദവ് ഇന്ത്യക്ക് ആദ്യ േബ്രക്ക്ത്രൂ നൽകി. ശേഷം നായകൻ കെയ്ൻ വില്യംസണിനെ കൂട്ടുപിടിച്ച് ലഥാം രക്ഷപ്രവർത്തനം തുടങ്ങി. 46.3 ഓവറിൽ കിവീസ് സ്കോർ 100 കടന്നു. ഇതിനിടെ ലഥാം മത്സരത്തിലെ തന്‍റെ രണ്ടാമത്തെ അർധസെഞ്ച്വറി തികച്ചു.
അർധസെഞ്ച്വറി തികച്ചതിന് പിന്നാലെ അശ്വിന്‍റെ പന്തിൽ ലഥാം (52) മടങ്ങി. കിവീസ് മത്സരം സമനിലയിലാക്കാൻ ശ്രമിക്കുമോ അതോ ജയിക്കാൻ നോക്കുമോ എന്നതിന് അനുസരിച്ചാകും മത്സരഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.