അണ്ടർ 19 വനിതാ ക്രിക്കറ്റ് ട്വന്‍റി-20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ ടീം. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ഒരു വേളയിൽ പോലും പ്രതീക്ഷ നൽകാതെ ആധികാരികമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഞായറാഴ്ചയാണ് ഫൈനൽ മത്സരം നടക്കുക.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് നേടി. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഞ്ച് ഓവർ ബാക്കി നിൽക്കെ വിജയത്തിലെത്തി. 50 പന്തിൽ 56 റൺസ് നേടി ഓപ്പണർ ജി. കമാലിനി അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു. 11 റൺസുമായി സനിര ചൽകയായിരുന്നു ഇന്ത്യ വിജയിക്കുമ്പോൾ ക്രീസിലുണ്ടായിരുന്നത്. 29 പന്തിൽ 35 റൺസെടുത്ത ഗൊങ്കഡി തൃഷയാണ് ഇന്ത്യൻ നിരയിൽ പുറത്തായ ബാറ്റർ.
ടോസ് നേടി ബാറ്റ് ചെയ്യാനിറിങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ഡവിന പെരിൻ (45), അബി നോർഗ്രോവ് (30), അമു സുരെൻകുമാർ (14) എന്നിവർ മാത്രമാണു രണ്ടക്കം കടന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വൈഷ്‌ണവി ശർമയും പരുനിക സിസോദിയയുമാണ് ഇംഗ്ലണ്ടിനെ ഒതുക്കിയത്. ആയുഷി ശുക്ല രണ്ടു വിക്കറ്റുകൾ നേടി. സെമി ഫൈനലിൽ ആസ്ട്രേലിയയെ തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിന് യോഗ്യത നേടിയത്. ആദ്യം ബാറ്റു ചെയ്‌ത ഓസീസ് എട്ടു വിക്കറ്റ് നഷ്‌ടത്തിൽ 105 റൺസെടുത്തപ്പോൾ, 18.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ ദക്ഷിണാഫ്രിക്ക വിജയ റൺസ് കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.