വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ

വ​നി​ത ഏ​ക​ദി​നം: കി​വീ​സ് 168ന് പുറത്ത്, ഇ​ന്ത്യക്ക് 59 റ​ൺ​സി​ന്‍റെ തകർപ്പൻ ജ​യം

അ​ഹ്മ​ദാ​ബാ​ദ്: ട്വ​ന്റി20 ലോ​ക ചാ​മ്പ്യ​ന്മാ​രെ​ന്ന പ​കി​ട്ടു​മാ​യി എ​ത്തി​യ ന്യൂ​സി​ല​ൻ​ഡ് വ​നി​ത ടീ​മി​ന് ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ തോ​ൽ​വിയോടെ​ തു​ട​ക്കം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 44.3 ഓ​വ​റി​ൽ 227 റ​ൺ​സി​ന് പു​റ​ത്താ​യി. കി​വീ​സി​ന്റെ മ​റു​പ​ടി 40.4 ഓ​വ​റി​ൽ 168ൽ ​തീ​ർ​ന്നു. 59 റ​ൺ​സി​നാണ് ആ​തി​ഥേ​യ​രു​ടെ ജ​യം.

അ​നാ​രോ​ഗ്യം കാ​ര​ണം പു​റ​ത്തി​രു​ന്ന ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന് പ​ക​രം വൈ​സ് ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ദാ​ന​യാ​ണ് ടീ​മി​നെ ന​യി​ച്ച​ത്. തേ​ജ​ൽ ഹ​സ​ബ്നി​സ് (42), ദീ​പ്തി ശ​ർ​മ (41), യാ​സ്തി​ക ഭാ​ട്യ (37), ജ​മീ​മ റോ​ഡ്രി​ഗ​സ് (35), ഷ​ഫാ​ലി വ​ർ​മ (33) എ​ന്നി​വ​രു​ടേ​താ​യി​രു​ന്നു ബാ​റ്റി​ങ്ങി​ലെ കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ൾ. തേ​ജ​ലിന്‍റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. സ്കോർ 12ൽ നിൽക്കെ ക്യാപ്റ്റൻ സ്മൃതി മ​ന്ദാ​ന​യെ (5) നഷ്ടമായ ശേഷമായിരുന്നു ടീം ഇന്ത്യയുടെ തിരിച്ചുവരവ്. അ​മേ​ലി​യ കെ​ർ നാ​ലും ജെ​സ് കെ​ർ മൂ​ന്നും വി​ക്ക​റ്റെ​ടു​ത്തു.

മറുപടി ബാറ്റിങ്ങിൽ ബ്രൂ​ക് ഹ​ല്ലി​ഡേ (39) ആ​ണ് കിവീസിന്‍റെ ടോ​പ് സ്കോ​റ​ർ. മാഡി ഗ്രീൻ (31), ലോറൻ ഡൗൺ (26), ജോർജിയ പ്ലിമർ (25), അമേലിയ കെർ (25) എന്നിവരാണ് കിവീസിന്റെ മറ്റു പ്രധാന സ്കോറർമാർ. ഇ​ന്ത്യ​ക്കു​വേ​ണ്ടി രാ​ധ യാ​ദ​വ് മൂ​ന്നും സൈ​മ താ​ക്ക​ർ ര​ണ്ടും വി​ക്ക​റ്റ് നേ​ടി. അഹ്മദാബാദിൽ ഞായറാഴ്ചയാണു പരമ്പരയിലെ രണ്ടാം മത്സരം.

News Summary - India women won by 59 runs vs New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.