ഹോങ്കോങ് സിക്സസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. റോബിൻ ഉത്തപ്പ നയിക്കുന്ന ഏഴംഗ ടീമിനെയാണ് ഇന്ത്യ ടൂർണമെന്റിനായി അയക്കുന്നത്. കേദാർ ജാദവ്, മനോജ് തിവാരി, ഷബാസ് നദീം, ശ്രീവത്സ് ഗോസ്വാമി, സ്റ്റുവർട്ട് ബിന്നി, ഭരത് ചിപ്പിലി എന്നിവരാണ് ടീമിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് താരങ്ങൾ. നവംബർ ഒന്നിന് ആരംഭിക്കുന്ന ടൂർണമെന്‍റ് മൂന്നിന് അവസാനിക്കും.
12 ടീമുകളെ നാല് ഗ്രൂപ്പിലായിട്ടാണ് തരം തിരിക്കുക. പാകിസ്താനും യുഎഇയ്ക്കുമൊപ്പം ഗ്രൂപ്പ് സിയിലാണ് ഇന്ത്യൻ ടീം. നവംബർ ഒന്നിന് രാവിലെ 11.30ന് പാകിസ്താനെയും നവംബർ രണ്ടിന് രാവിലെ 6.50ന് യുഎഇയെയും ഇന്ത്യ നേരിടും. ഏഴ് വർഷത്തിന് ശേഷമാണ് ഈ ടൂർണമെന്‍റ് നടക്കുന്നത്. അഞ്ച് ഓവറിലാണ് മത്സരങ്ങൾ നടക്കുക. ട്വന്‍റി-20 ക്രിക്കറ്റിനും ടി-10 ക്രിക്കറ്റിനും മുമ്പ് ഈ ഈ ടൂർണമെന്‍റ് ആരംഭിച്ചിരുന്നു. 1992ലാണ് ഹോങ്കോങ് സിക്സസ് ആദ്യം നടന്നത്. പിന്നീട് ഒരുപാട് വർഷം അഞ്ച് ഓവർ ടൂർണമെന്‍റ് നടന്നുവെങ്കിലും ഇടക്കിടെ ബ്രേക്ക് വന്നിരുന്നു. 2012ലാണ് ഇന്ത്യ അവസാനമായി ഹോങ്കോങ് സിക്സസിൽ പങ്കെടുത്തത്.
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക് എന്നീ ടീമുകൾ അഞ്ച് തവണ ഈ ടൂർണമെന്‍റ് വിജയികളായപ്പോൾ പാകിസ്താൻ നാല് തവണയാണ് വിജയിച്ചത്. 2005ൽ റോബിൻ സിങ് നയിച്ച ഇന്ത്യൻ ടീമിന് മാത്രമാണ് ഈ ടൂർണമെന്റിൽ കിരീടം നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.