ഇന്ത്യൻ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തി വിവാഹിതയാകുന്നു; വരൻ രഞ്ജിതാരം

ഇന്ത്യൻ വനിത ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നു. രഞ്ജിതാരം അർജുൻ ഹൊയ്സാലയാണ് വരൻ.

സെപ്റ്റംബർ 18ന് ബംഗളൂരുവിൽ ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുമെന്ന് അടുത്ത ബന്ധുക്കൾ വെളിപ്പെടുത്തി. വേദയും അർജുണും തങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ചിത്രങ്ങൾ മണിക്കൂറുകൾക്കകം വൈറലായി.

മാതാവിനു പിന്നാലെ വേദയുടെ സഹോദരിയും കഴിഞ്ഞവർഷം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. നിലവിൽ താരം ഇന്ത്യൻ ടീമിൽ കളിക്കുന്നില്ല. ടീമിൽ തിരിച്ചെത്താനുള്ള കഠിന ശ്രമത്തിലാണ്. വേദക്കു മുന്നിൽ മുട്ടുകുത്തി വിവാഹാഭ്യർഥന നടത്തുന്ന തന്‍റെ ചിത്രം അർജുൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 'അവൾ ''അതെ'' എന്ന് പറഞ്ഞു' എന്നാണ് അർജുൻ ഫോട്ടോക്ക് കാപ്ഷൻ നൽകിയത്.

കർണാടകയിലെ മനോഹരമായ ലൊക്കേഷനിൽനിന്നുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ കർണാടകക്ക് വേണ്ടി കളിച്ച അർജുൻ ഇടംകൈയൻ ബാറ്ററാണ്. കർണാടക പ്രീമിയർ ലീഗിൽ വിവിധ ടീമുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

ഓൾ റൗണ്ടറായ വേദ, വനിത ക്രിക്കറ്റ് ടീം അംഗമാണ്. 48 ഏകദിനങ്ങളും 76 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2017ലെ ഏകദിന ലോകകപ്പിലും 2020ലെ ട്വന്‍റി20 ലോകകപ്പിലും ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു.


Tags:    
News Summary - Indian women cricketer Veda Krishnamurthy set to marry Ranji player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.