ദുബൈ: കൊൽകത്ത നൈറ്റ്റൈഡേഴ്സിെൻറ നായകസ്ഥാനം ദിനേശ് കാർത്തിക് ഒഴിഞ്ഞു. പകരക്കാരനായി ഇയാൻ മോർഗനെ തീരുമാനിച്ചാണ് കാർത്തികിെൻറ തീരുമാനം മുംബൈ ഇന്ത്യൻസുമായുള്ള മത്സരത്തിന് തൊട്ടുമുമ്പുള്ള കാർത്തികിെൻറ നീക്കം ക്രിക്കറ്റ് കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഇംഗ്ലണ്ടിനായി ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ഇയാൻ മോർഗൻ ടീമിലുള്ളപ്പോൾ ദിനേശ് കാർത്തികിന് നായക പദവി കൊടുത്തതിനെതിരെ നേരത്തേ വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ തുടർജയങ്ങളിലൂടെ താൻ മോശക്കാരനല്ലെന്ന് കാർത്തിക് തെളിയിച്ചിരുന്നെങ്കിലും കഴിഞ്ഞ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോട് 82 റൺസിെൻറ വമ്പൻ തോൽവി കൊൽകത്ത ഏറ്റുവാങ്ങിയിരുന്നു.
''ഇതുപോലുള്ള തീരുമാനമെടുക്കാൻ വലിയ ധൈര്യം വേണം. ഞങ്ങൾ അദ്ദേഹത്തിെൻറ തീരുമാനത്തിൽ അത്ഭുതപ്പെട്ടിരിക്കുന്നു. ഇയാൻമോർഗനെപ്പോലെ ലോകകപ്പ് നേടിയ ക്യാപ്റ്റൻ ടീമിലുള്ളതിൽ ഞങ്ങൾ ഭാഗ്യവാൻമാരാണ്. ദിനേശ് കാർത്തിക് ഉപനായകനായി തുടരാൻ സന്നദ്ധനാണ്'' -കൊൽകത്ത നൈറ്റ് റൈഡേഴ്സ് സി.ഇ.ഒ വെങ്കി മൈസൂർ അറിയിച്ചു.
ക്യാപ്റ്റനായി കാർത്തിക് തുടരുേമ്പാഴും നിർണായക തീരുമാനങ്ങളെടുക്കുന്ന 'സൂപ്പർ ക്യാപ്റ്റൻ' മോർഗനാണെന്ന ആരോപണം അന്തരീക്ഷത്തിലുണ്ടായിരുന്നു. ഏഴുമത്സരങ്ങളിൽ നിന്നും നാല് ജയവും മൂന്ന് തോൽവിയുമടക്കം എട്ട് പോയൻറുമായി നാലാമതാണ് കൊൽകത്തയിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.