ഐ.പി.എൽ അടുത്ത സീസണിന് മുമ്പായി മെഗാ താരലേലത്തിന് കളമൊരുങ്ങുകയാണ്. ഇത്തവണ രണ്ട് പുതിയ ഫ്രാഞ്ചൈസികളുടെ വരവിനും മെഗാ താരലേലം സാക്ഷ്യം വഹിക്കും. കൂടാതെ എല്ലാ ഫ്രാഞ്ചൈസികളും അവരുടെ ടീമുകളെ പൊളിച്ചുപണിയാനുള്ള കോപ്പുകൂട്ടുകയാണ്.
നിലവിലുള്ള എല്ലാ ടീമുകൾക്കും പരമാവധി നാല് താരങ്ങളെ നിലനിർത്താൻ അവസരമുണ്ട്. ഫ്രാഞ്ചൈസികൾക്ക് നിലനിർത്തിയതും വിട്ടയച്ചതുമായ കളിക്കാരെ പ്രഖ്യാപിക്കാൻ ബി.സി.സി.ഐ നവംബർ 30 വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
നിലനിർത്തുന്ന നാല് താരങ്ങളെ രണ്ട് രീതിയിൽ ടീമുകൾക്ക് നിശ്ചയിക്കാം. ഒന്നുകിൽ രണ്ട് ഇന്ത്യൻ താരങ്ങളും രണ്ട് വിദേശ താരങ്ങളും, അല്ലെങ്കിൽ മൂന്ന് ഇന്ത്യൻ താരങ്ങളും ഒരു വിദേശ താരവും. എന്നിരുന്നാലും, ഫ്രാഞ്ചൈസികൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഒന്നോ രണ്ടോ മൂന്നോ നാലോ കളിക്കാരെ നിലനിർത്താനുള്ള സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്.
പുതിയ ഐപിഎൽ ടീമുകൾക്കായും ബിസിസിഐ ചില നിയമങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഐപിഎൽ 2022 മെഗാ താരലേലത്തിൽ നിന്നല്ലാതെ മറ്റ് എട്ട് ഫ്രാഞ്ചൈസികൾ റിലീസ് ചെയ്ത താരങ്ങളിൽ നിന്ന് മൂന്ന് കളിക്കാരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ എൻട്രികൾക്ക് നൽകി. പുതിയ രണ്ട് ടീമുകൾക്കും രണ്ട് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരെയും ഒരു വിദേശ ക്രിക്കറ്ററെയും താരലേലത്തിൽ വിലപേശാതെ സ്വന്തമാക്കാം.
ടീമുകൾക്ക് നിലനിർത്താവുന്ന താരങ്ങളും ശമ്പളവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.