ഐ.പി.എൽ ലേലം: വിറ്റുപോകാതെ സ്റ്റീവ് സ്മിത്ത്, റിലീ റൂസോ, മനീഷ് പാണ്ഡെ...

ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ.പി.എൽ) പുതിയ സീസണിലേക്കുള്ള അവശേഷിക്കുന്ന താരങ്ങളെ കണ്ടെത്താനുള്ള ലേലത്തിന് ദുബൈയിൽ തുടക്കമായപ്പോൾ വിറ്റുപോകാതെ പ്രമുഖ താരങ്ങൾ. ആസ്ട്രേലിയക്കാരായ സ്റ്റീവ് സ്മിത്ത്, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, ദക്ഷിണാഫ്രിക്കക്കാരായ റിലീ റൂസോ, തബ്രൈസ് ഷംസി, ന്യൂസിലാൻഡ് താരം ലോക്കി ഫെർഗൂസൻ, ഇംഗ്ലീഷ് താരങ്ങളായ ഫിലിപ്പ് സാൾട്ട്, ആദിൽ റാഷിദ്, ശ്രീലങ്കയുടെ കുശാൽ മെൻഡിസ്, അഫ്ഗാൻ താരം മുജീബുറഹ്മാൻ, ഇന്ത്യൻ താരങ്ങളായ മനീഷ് പാണ്ഡെ, കരുൺ നായർ എന്നിവരാണ് ഇതുവരെ വിളിച്ചതിൽ വിറ്റുപോകാത്ത താരങ്ങൾ.

സ്റ്റീവ് സ്മിത്ത്, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, റിലീ റൂസോ എന്നിവരുടെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നെങ്കിൽ മനീഷ് പാണ്ഡെയുടെയും കരുൺ നായരുടെയും അടിസ്ഥാന വില 50 ലക്ഷം രൂപയായിരുന്നു. 

ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിലക്കാണ് ആസ്ട്രേലിയൻ പേസർമാരായ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും വിറ്റുപോയത്. സ്റ്റാർക്കിനെ 24.75 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും കമ്മിൻസിനെ 20.5 കോടി രൂപക്ക് സൺറൈസേഴ്സ് ഹൈദരാബാദു​മാണ് സ്വന്തമാക്കിയത്. രണ്ട് കോടിയായിരുന്നു ഇരുവരുടെയും അടിസ്ഥാന വില. ന്യൂസിലാൻഡുകാരൻ ഡാരിൽ മിച്ചലിനെ 14 കോടി മുടക്കി ചെന്നൈ സ്വന്തമാക്കി. ഇന്ത്യൻ ആൾറൗണ്ടർ ഷാർദുൽ താക്കൂറിനെ നാല് കോടിക്കും ന്യൂസിലാൻഡിന്റെ ലോകകപ്പ് ഹീറോ രചിൻ രവീന്ദ്രയെ 1.8 കോടിക്കും ചെ​ന്നൈ സ്വന്തം നിരയിലെത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ പേസർ ഹർഷൽ പട്ടേലിനെ 11.75 കോടിക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. വെസ്റ്റിൻഡീസ് ആൾറൗണ്ടർ റോവ്മാൻ പവലിനായി രാജസ്ഥാൻ റോയൽസ് 7.4 കോടി മുടക്കിയപ്പോൾ ആസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനായി ഹൈദരാബാദ് 6.80 കോടി ചെലവിട്ടു. ദക്ഷിണാഫ്രിക്കൻ താരം ജെറാർഡ് കോയറ്റ്സീയെ അഞ്ച് കോടിക്ക് മുംബൈ ഇന്ത്യൻസും ഇംഗ്ലീഷ് താരം ഹാരി ബ്രൂകിനെ നാല് കോടിക്ക് ​ഡൽഹി കാപിറ്റൽസും സ്വന്തമാക്കി.

214 ഇ​ന്ത്യ​ക്കാ​ര​ട​ക്കം 333 പേ​രാ​ണ് 10 ടീ​മു​ക​ളി​ൽ ഇ​ടം​തേ​ടി രം​ഗ​ത്തു​ണ്ടായിരുന്ന​ത്. 77 ഒ​ഴി​വു​ക​ളു​ള്ള​തി​ൽ 30 ​വ​രെ വി​ദേ​ശ​ താ​ര​ങ്ങ​ളെയാണ് ഉൾപ്പെടുത്താനാവുക. എല്ലാ ടീമുകൾക്കുമായി ആകെ 262 കോ​ടി രൂ​പ​വ​രെയാണ് മു​ട​ക്കാനാവുക. 23 താ​ര​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന വി​ല ര​ണ്ട് കോ​ടി രൂ​പ​യാ​ണ്. തൊ​ട്ടു​താ​ഴെ 1.5 കോ​ടി വി​ല​യു​ള്ള 13 പേ​രു​ണ്ട്.

Tags:    
News Summary - IPL Auction: Steve Smith, Riley Russo, Manish Pandey...Unsold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.