ബറോഡ: സഹോദരൻ യൂസുഫ് പത്താന് പിന്നാലെ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനും കോവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം ഇർഫാൻ ട്വിറ്ററിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും വീട്ടിൽ ക്വാറന്‍റീനിലാണെന്നും താരം കുറിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും ഉടന്‍ കോവിഡ് പരിശോധന നടത്തണമെന്നും ഇർഫാൻ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
— Irfan Pathan (@IrfanPathan) March 29, 2021
ഇന്ത്യൻ ലെജൻഡ്സ് കിരീടം നേടിയ റോഡ് സേഫ്റ്റി സീരീസിൽ പങ്കെടുത്ത നാലാമത്തെ താരത്തിനാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. നേരത്തെ, നായകൻ സചിൻ ടെണ്ടുൽക്കർക്കും എസ് ബദരീനാഥിനും യൂസുഫ് പത്താനും പോസിറ്റീവായതായി അറിയിച്ചിരുന്നു. യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, മുനാഫ് പട്ടേല്‍, മന്‍പ്രീത് ഗോണി, പ്രഗ്യാന്‍ ഓജ എന്നിവരും സീരീസിൽ ഇന്ത്യക്കായി കളിച്ചിരുന്നു. കാണികളെ അനുവദിച്ച് കൊണ്ടായിരുന്നു ടൂർണമെന്‍റ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.