സൂപ്പർതാരം ജസ്പ്രീത് ബുംറ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തുന്നു. മുംബൈക്ക് വേണ്ടി ആദ്യ നാല് മത്സരത്തിൽ പരിക്ക് മൂലം കളിക്കാതിരുന്ന ബുംറ ടീമിനൊപ്പം ചേർന്നു. അടുത്ത മത്സരത്തിൽ കളിച്ചേക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും താരം ടീമിനൊപ്പം എത്തിയിട്ടുണ്ട്. സ്വന്തം തട്ടകത്തിലാണ് മുംബൈയുടെ അടുത്ത മത്സരം.
ഏപ്രിൽ ഏഴിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരെയാണ് മുംബൈ ഇന്ത്യൻസിന്‍റെ അടുത്ത മത്സരം. കളിച്ച നാല് മത്സരത്തിൽ മൂന്നിലും പരാജയപ്പെട്ട മുംബൈക്ക് ബുംറയുടെ തിരിച്ചുവരവ് പ്രതീക്ഷകൾ ഉയർത്തുന്നതാണ്. ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ടൈറ്റന്ഡസ്, ലഖ്നോ സൂപ്പർജയന്‍റ്സ് എന്നിവർക്കെതിരെയാണ് മുംബൈ തോറ്റത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വിജയിക്കാനും മുംബൈക്ക് സാധിച്ചു.
മുതുകിന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ബംഗളൂരുവിലെ ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്സലൻസിൽ പുനരധിവാസത്തിന് വിധേയനായിരുന്നു ബുംറ. ജനുവരിയിൽ അവസാനിച്ച ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ അവസാന മത്സരത്തിലേറ്റ പരിക്കിന ശേഷം ബുംറ പ്രൊഫഷണൽ ക്രിക്കറ്റിൽ പങ്കെടുത്തിട്ടില്ല.
2013-ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചതു മുതൽ അദ്ദേഹം മുംബൈയുടെ ബൗളിങ് ആക്രമണത്തിന്റെ ഒരു പ്രധാനിയാണ് ബുംറ. വർഷങ്ങളായി, ഫ്രാഞ്ചൈസിക്ക് വേണ്ടി 133 മത്സരങ്ങൾ കളിച്ച അദ്ദേഹം 165 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പുറംവേദന കാരണം 2023-ൽ മാത്രമാണ് അദ്ദേഹത്തിന് ഒരു ഐ.പി.എൽ സീസൺ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.